Trending

ചിര സ്മരണയിലെന്നും സത്താർ.



✍️ ഗിരീഷ് കാരക്കുറ്റി.

കൊടിയത്തൂരിന്റെ രാഷ്ട്രീയമണ്ഡലത്തിൽ നിന്നും ഉദിച്ചുയർന്ന് ചെങ്കൊടി പ്രസ്ഥാനത്തിന് കരുത്തേകി അകാലത്തിൽ പൊലിഞ്ഞുപോയ രക്തനക്ഷത്രമായ എൻെറ സഹപ്രവർത്തകൻ പ്രിയപ്പെട്ട സഖാവ് സത്താറിന്റെ ധീരസ്മരണക്ക് മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കട്ടെ....

ബാലസംഘത്തിൽ നിന്നും തുടക്കം കുറിച്ച്, എസ് എഫ് ഐയുടെ മുക്കം ഏരിയ പ്രസിഡണ്ട്, ഡി.വൈ.എഫ്.ഐ യുടെ കൊടിയത്തൂർ പഞ്ചായത്ത് ഭാരവാഹി,
സി.പി.ഐ.എമ്മിന്റെ കൊടിയത്തൂർ കോട്ടമ്മൽ ബ്രാഞ്ച് സെക്രട്ടറി, കർഷകസംഘം യൂണിറ്റ് സെക്രട്ടറി, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) വിന്റെ സജീവ പ്രവർത്തകൻ, കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് കൊടിയത്തൂർ ബ്രാഞ്ച് മാനേജർ തുടങ്ങി നിരവധി സംഘടനകളുടെയും സംരംഭങ്ങളുടെയും അമരത്തിരുന്ന് പൊതു രംഗത്ത് കൊടിയത്തൂരിൽ നിറഞ്ഞുനിന്ന സഖാവ് സത്താറിന്‍റെ വേർപാടിന്റെ പന്ത്രണ്ടാം ചരമ വാർഷിക ദിനമാണിന്ന്.

എല്ലാവരോടും സ്നേഹവും ബഹുമാനവും മുഖമുദ്രയാക്കി , രാഷ്ട്രീയ എതിരാളികൾക്കു മുൻ മ്പിൽ തന്റെ ആദർശങ്ങൾ പണയം വെക്കാതെ ധീരതയോടെ നേർക്കുനേർ നിന്ന് ഇടയ്ക്കിടയ്ക്ക് നർമ്മഭരിതമായി ആശയപ്രചരണം നടത്തുന്ന വ്യത്യസ്തനായ സഖാവായിരുന്നു സത്താർ.... നാട്ടുകാർക്കും വീട്ടുകാർക്കും അയൽവാസികൾക്കും പ്രിയങ്കരനായിരുന്നു.

പ്രിയപ്പെട്ട സത്താർ, നീ സ്വപ്നം കണ്ടതുപോലെ കത്തിജ്വലിക്കുന്ന ചുവന്ന സൂര്യപ്രഭയിൽ ചുവപ്പു രാശി പടർത്തി നീ ഉഴുതു മറിച്ച കൊടിയത്തൂരിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ചെങ്കൊടി ഏറ്റുപിടിക്കാൻ , അന്ന് നീ പ്രവർത്തിച്ച നാളുകളിൽ വലതുപക്ഷ രാഷ്ട്രീയ രംഗത്തെ നേതൃത്വം നിരയിലെ നാസർ കൊളായി, എ.പി മുജീബ്, പി.പി.എം ഇസ്ഹാഖ്, ടി.എൻ മുജീബിനെ പോലെയുള്ള ഒരു വലിയ ജനാബലി നിന്നെയോർക്കാൻ ഇന്നു രാവിലെ ഒത്തുകൂടിയപ്പോൾ നീലാകാശത്തെ താരാപഥത്തിലിരുന്നു കൂടുതൽ ആവേശത്തോടെയും തിളക്കത്തോടെയും നീ പ്രകാശിക്കുന്നുണ്ടാവും....ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ നിശ്ചയദാർഢ്യത്തോടെയും ആവേശത്തോടെയും നടപ്പിലാക്കുക എന്നുള്ളത് നിന്റെ പ്രത്യേകതയായിരുന്നല്ലോ.... നീയില്ലെങ്കിലും നൂറുകണക്കിനാളുകൾ പാർട്ടിയിൽ അണിനിരന്നിട്ടുണ്ട്.
വളരുകയാണ് കൊടിയത്തൂരിന്റെ മണ്ണിൽ നിൻെറ പ്രസ്ഥാനം. നീ നടത്തിയ ഏകാങ്ക പ്രവർത്തനങ്ങളൊന്നും വൃഥാവിലായില്ല....

ദീപ്ത സ്മരണക്കു മുമ്പിൽ ഒരിക്കൽ കൂടി .ഒരുപിടി രക്തപുഷ്ങ്ങളർപ്പിക്കട്ടെ ലാൽസലാം......
Previous Post Next Post
Italian Trulli
Italian Trulli