Trending

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് മുസ്‍ലിം ലീഗ്; എല്ലാ സമയത്തേയും പോലെയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.



'സാദിഖലി തങ്ങൾ വിദേശത്ത് നിന്ന് മടങ്ങി എത്തിയശേഷം പാർട്ടി യോഗം ചേരും'.

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ലീഗിന് മൂന്നാംസീറ്റ് വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ സമയത്തേയും പോലെയല്ല,സാദിഖലി തങ്ങൾ വിദേശത്ത് നിന്ന് മടങ്ങി എത്തിയാൽ പാർട്ടി യോഗം ചേർന്ന് ചർച്ച നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ലീഗിന് സീറ്റില്ലെന്ന വാർത്ത ശരിയല്ല. മൂന്നാം സീറ്റ് ആവശ്യപെട്ടിട്ടുണ്ട്. നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമാണ്. അതില്‍ ഒരു തീരുമാനവും ആയിട്ടില്ല. എല്ലാ സമയത്തേയും പോലെയല്ല, ഇത്തവണ സീറ്റ് വേണം'... കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് സമയം ഇനിയുമുണ്ട്.. ബാക്കി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. സീറ്റിന് അർഹതയുമുണ്ട്. വേണമെങ്കിൽ സീറ്റ് തരാവുന്നതുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയില്ല, നടന്നത് പ്രാഥമിക ചർച്ചകൾ മാത്രം കുഞ്ഞാലിക്കുട്ടി.

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മൂന്നാം സീറ്റ് ആവശ്യപെട്ടിട്ടുണ്ട്. നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമാണ്. എല്ലാ സമയത്തെയും പോലെയല്ല , ഇത്തവണ സീറ്റ് വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിലവിൽ നടന്നത് പ്രാഥമിക ചർച്ചകൾ മാത്രമാണ്. ഒരു തീരുമാനവും ആയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സാദിഖലി തങ്ങൾ വിദേശത്ത് ആണെന്നും മടങ്ങിയെത്തിയാൽ പാർട്ടി യോഗം ചേർന്ന് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന് വിവരം നേരത്തെ റിപ്പോട്ടർ ടിവി പുറത്ത് വിട്ടിരുന്നു . കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകാൻ ധാരണ. കൊല്ലം ആർഎസ്പിക്ക് തന്നെ നൽകും. നിലവിലെ സിറ്റിങ് സീറ്റ് വിട്ട് നൽകാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഈ തീരുമാനം ലീ​ഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

ലീ​ഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. കണ്ണൂർ, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളിൽ കോൺ​ഗ്രസ് മത്സരിക്കും. 2 സീറ്റ് ലീ​ഗിനും ഓരോ സീറ്റ് വീതം കേരള കോൺ​ഗ്രസിനും ആർഎസ്പിക്കും നൽകും. മുസ്ലിം ലീ​ഗ് നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് യോ​ഗത്തിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടായെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. ഫെബ്രുവരി അഞ്ചിന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.

മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ശക്തമായി അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. മലബാറിൽ ഒരു സീറ്റ് കൂടിയാണ് ലീഗ് ആവശ്യപ്പെട്ടത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾക്ക് പുറമെയാണ് മറ്റൊരു സീറ്റിനായി ലീഗ് അവകാശവാദം ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli