Trending

നവീകരിച്ച വെറ്റിനറി ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു.



തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തോട്ടുമുക്കം വെറ്റിനറി ഡിസ്പെൻസറി നാടിന് സമർപ്പിച്ചു. 4 ലക്ഷം രൂപ വകയിരുത്തിയാണ് മൃഗാശുപത്രി നവീകരിച്ചത്.

പെയിന്റിംഗ്, ഡിസേബിലിറ്റി റാമ്പ്, എക്സാമിനേഷൻ ടേബിൾ, വാട്ടർ കണക്ഷൻ, വയറിങ്, ഡിസ്പെൻസറിയിലേക്ക് ആവശ്യമായ ഷെൽഫുകൾ, മേശകൾ കസേരകൾ, ജനലുകളും വാതിലുകളും പുതുക്കി സ്ഥാപിക്കൽ, വാഷിംഗ് ബേസൻ, തുടങ്ങിയവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

തോട്ടുമുക്കം മൃഗാശുപത്രിയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അദ്യക്ഷത വഹിച്ചു.

വികസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിശ ചേലപ്പുറത്ത്, മെമ്പർമാരായ കരിം പഴങ്കൽ, സിജി കുറ്റിക്കൊമ്പിൽ, ബ്ലോക്ക് മെമ്പർ അഡ്വക്കറ്റ് സൂഫിയാൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.ജെ ജോയി, വെറ്റിനറി സർജന്മാരായ ഡോ. നബിൽ, ഡോ. ഇന്ദു, HDC അംഗങ്ങൾ പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
Previous Post Next Post
Italian Trulli
Italian Trulli