Trending

അധ്യാപകർ സാമൂഹിക സേവനപാതയിൽ വ്യാപൃതരാവുക: കാന്തപുരം.



കോഴിക്കോട്: അധ്യാപകർ
വിദ്യാർത്ഥിമാനസങ്ങളെ ആത്മപ്രകാശനം കൊണ്ട് സ്വാധീനിക്കുന്നവരാകണമെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. പഠിച്ചത് പകർത്താനും സമൂഹത്തിന് പകർന്ന് നൽകാനും കാലത്തെ വായിച്ച് നവീകരിക്കപ്പെടാനും
ശ്രദ്ധിക്കണമെന്നും
കാന്തപുരം കൂട്ടിച്ചേർത്തു.


ഇന്റർഗ്രേറ്റഡ് പ്രൊഫഷനൽ ഫോറം (ഐ.പി.എഫ്) കോഴിക്കോട് റീജ്യയൻ കമ്മിറ്റി കാരന്തൂർ മർകസ് കാമിൽ ഇജ്‌തിമാഅ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ ടീച്ചേഴ്സ് കോൺക്ലേവിൽ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകെയിരുന്നു അദ്ദേഹം.


എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ജലീൽ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു. കലാം മാസ്റ്റർ ആമുഖഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി, മുസ്തഫ പി എറയ്ക്കൽ, കെ.എം അബ്ദുൽ ഖാദർ, ബശീർ ഫൈസി വെണ്ണക്കോട്, പി വി അഹമ്മദ്‌ കബീർ, ഡോ. എ.പി അബല്ലക്കുട്ടി, മുനീർ സഖാഫി ഓർക്കാട്ടേരി, ഡോ. അബൂബക്കർ നിസാമി തുടങ്ങിയവർ വിവിധസെഷനുകളിൽ സംവദിച്ചു.

ഡോ. നാസർ കുന്നുമ്മൽ, നവാസ് കുതിരാടം, ഡോ. ഒ കെ.എം അബ്ദുറഹ്മാൻ ശഫീഖ് ബുസ്താൻ, ഡോ. ഇബ്രാഹിം അഫ്സൽ തുടങ്ങിയവർ സംബന്ധിച്ചു. ഐ.പി.എഫ് റിജിയൻ എക്സിക്യൂട്ടീവ് ഡയരക്ടർ അക്ബർ സ്വാദിഖ് സ്വാഗതവും എസ്.വൈ.എസ് ജില്ലാ സാംസ്കാരികം സെക്രട്ടറി മജീദ്‌ കൊടിയത്തൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli