Trending

സ്നേഹാരാമവും പിന്നെ ഗാന്ധി സ്മൃതിയും പുസ്തക ചർച്ചയും.



✍️ ഗിരീഷ് കാരക്കുറ്റി.

2023ലെ കലണ്ടറിലെ അവസാനത്തെ 31 കടന്നുപോകുമ്പോൾ പൊതു പ്രവർത്തനത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ ആ ദിവസവും പാഴായില്ല.

മനസ്സിലെന്നും കുളിർമയേകുന്ന പരിപാടി എന്റെ നാട്ടിൽ സംഘടിപ്പിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമുണ്ട്. വെക്കേഷൻ അവധിയിൽ ഞങ്ങളുടെ നാട്ടിലേക്ക് വിരുന്നെത്തിയ ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 50 എൻഎസ്എസ് വിദ്യാർത്ഥികൾ മനസ്സ് നന്നാവട്ടെ എന്ന ലക്ഷ്യത്തോടെ ഒരേ മനസ്സോടെ എൻ്റെ ഗ്രാമത്തിലെ കൊടിമരം കണക്കെ ഉയർന്നുനിൽക്കുന്ന കാരക്കുറ്റി ജി എൽ പി സ്കൂളിൽ സ്നേഹാരാമം തീർത്തപ്പോൾ നാളെയുടെ ദിനരാത്രങ്ങളിൽ ആ സ്നേഹാരാമത്തിൽ നിന്ന് സുഗന്ധം പടരുമ്പോൾ എൻ്റെ നാട് അവരെയോർക്കും ചേർത്തുപിടിക്കും.

അവരിലെ സാമൂഹ്യ സേവന കാഴ്ചപ്പാട് ഗാന്ധിജിക്ക് തുല്യമാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഗ്രാമത്തിലെ അക്ഷരപ്പുരയായ യുവധാര ഗ്രന്ഥശാലയിൽ വെച്ച് അവരെ അഭിനന്ദിക്കുകയും ഗാന്ധി സ്മൃതിയും പുസ്തക ചർച്ചയും സംഘടിപ്പിക്കാനും , ആ 50 പേർക്ക് ഗാന്ധിജിയുടെ ആത്മകഥയായ എൻറെ സത്യാന്വേഷണ പരീക്ഷണ കഥകൾ എന്ന പുസ്തകം സമർപ്പിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

കലണ്ടറിലെ അവസാനത്തെ 31 കടന്നു പോകുമ്പോഴും ഓർക്കാനും ഓർമിക്കാനും എൻെറ പൊതുപ്രവർത്തനരംഗത്തെ ഡയറിക്കുറിപ്പിൽ അച്ചടി മക്ഷി പുരട്ടിയിരിക്കും.

ഗ്രന്ഥശാല പ്രസിഡൻറ് കെ സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ നടന്ന പുസ്തക ചർച്ച എഴുത്തുകാരൻ വിജീഷ് പരവരി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം സി കെ , എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.കെ
സലീം, ബിജു വിളക്കോട്, കെ കെ സി ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രറിയൻ സുനിൽ പി പി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli