Trending

കൊടിയത്തൂർ പ്രദേശം വിവിധ വിഭാഗങ്ങളെ കൊണ്ട് വളരെ സൗഹാർദത്തിലൂടെ മുന്നോട്ട് പോകുന്ന നാടാണ്: ഉമർ ഫൈസി മുക്കം.



കൊടിയത്തൂർ: കൊടിയത്തൂർ എന്ന പ്രദേശം വിവിധ വിഭാഗങ്ങൾ ഉള്ള നാടാണ്. അത് കൊണ്ട് ഇസ്‌ലാമിന്റെ കാര്യങ്ങൾ വിവിധ രൂപത്തിൽ കൈകാര്യം ഇവിടെ ചെയ്യപ്പെടുന്നത്. എന്നാൽ എല്ലാവരും ആലോചിക്കേണ്ടതുണ്ടല്ലോ ഒരു സത്യമെ ഉള്ളു എന്നത് അതാണ് അഹ്‌ലുസുന്നത്തി വൽ ജമാഹ പ്രസരിപ്പിക്കുന്ന സമസ്ത കേരള ജംഈയത്തുൽ ഉലമ. അതിന് മുന്നോട്ട് പോകാനും അത് എല്ലാ നാടുകളിലും നില നിൽക്കാനും എസ്.കെ.എസ്.എസ് എഫ് പോലെയുള്ള അതിന്റെ ഉപ ഘടകങ്ങളും വേണമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. അതിന് വേണ്ടിയുള്ള പ്രവർത്തങ്ങളാണ് ഇവിടെ അവർ ചെയ്തു കൊണ്ടിരിക്കുന്നത്.


എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ കമ്മിറ്റി സംഘടിപ്പിച്ച പതിനഞ്ചാം വാർഷിക മജ്ലിസുന്നൂർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മജ്ലിസുന്നൂറിന് ഹസ്സൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകി. നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ സ്വദർ അനീസ് ഫൈസി കിഴിശ്ശേരി അദ്ധ്യക്ഷനായി.


അബൂബക്കർ ബാഖവി പ്രാർത്ഥന നിർവഹിച്ചു. അഷ്‌റഫ്‌ റഹ്മാനി കൽപള്ളി, മുഹ്സിൻ അഷ് ഹരി ചെറുവാടി, റാഫി ബാഖവി കൊടുവള്ളി, സൽമാൻ യമാനി കൽപ്പള്ളി, അബ്ദുൽ കരീം, എം.എം ആബിദ്, കെ നാസിൽ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli