Trending

ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് സംഗമത്തിന് പ്രൗഢോജ്വല തുടക്കം.



മുക്കം: നൂറ്റാണ്ട് പിന്നിട്ട ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് സംഗമ പരിപാടികൾക്ക് തുടക്കമായി. ഐക്യത്തിൻ്റെ സന്ദേശം നൽകിക്കൊണ്ട് മഹല്ല് പരിധിയിലെ പന്ത്രണ്ട് പള്ളികളുടെ കമ്മിറ്റി ഭാരവാഹികളെയും പ്രതിനിധികളെയും സഹകാരികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മഹല്ല് കോ ഓർഡിനേഷൻ കോൺഫറൻസ് ശ്രദ്ധേയമായി.


മഹല്ല് ഖാദി ഒ.പി അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗദി നിയമമടക്കമുള്ള വെല്ലുവിളികൾ ഒരു ഭാഗത്തും നിരീശ്വരനിർമത ചിന്താഗതികളുടെ വ്യാപനം മറുഭാഗത്തും ഉയർന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് മഹല്ലുകൾ ഐക്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


മാധ്യമം മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥി - യുവ ജനങ്ങൾക്കിടയിൽ ലഹരി ഉപയോഗവും അരാജകത്വവും വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാൻ മഹല്ലുകൾ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഒതയമംഗലം മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് കെ.ടി മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വിവിധ പള്ളികളെ പ്രതിനിധീകരിച്ച് ശാഫി മാസ്റ്റർ കിളിക്കോട്ട് (മസ്ജിദുദ്ദഅ് വ പുൽപറമ്പ്), ശാകിർ മാസ്റ്റർ (സലഫി മസ്ജിദ്, ചേന്നമംഗലൂർ), എം.കെ മുസ്തഫ (മസ്ജിദുൽ ഫാറൂഖ്, വെസ്റ്റ് ചേന്നമംഗലൂർ), ടി.കെ പോക്കുട്ടി (അൻസാർ മസ്ജിദ് വെസ്റ്റ് ചേന്നമംഗലൂർ), ബഷീർ മാസ്റ്റർ കണ്ണങ്കര (സലഫി മസ്ജിദുൽ ഫതഹ് പൊറ്റശ്ശേരി), കെ.ടി അബ്ദുല്ല (ഫിർദൗസ് മസ്ജിദ്, ഈസ്റ്റ് ചേന്നമംഗലൂർ), എ.പി നസീം (മസ്ജിദുൽ മനാർ നോർത്ത് ചേന്നമംഗലൂർ), കുഞ്ഞിമൊയ്തീൻ (സുന്നി മസ്ജിദ് ഗുഡ് ഹോപ് ജംഗ്ഷൻ) തുടങ്ങിയവർ സംസാരിച്ചു.

കെ.സി ഇർഫാൻ ഖിറാഅത്ത് നടത്തി. ഡോ. ശഹീദ് റമദാൻ സ്വാഗതവും ബന്ന ചേന്ദമംഗല്ലൂർ നന്ദിയും പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ യൂത്ത് മീറ്റ്, വനിതാ സംഗമം, സംരഭകത്വ സംഗമം, വയോജന സംഗമം, പ്രവാസി സമ്മേളനം, ഗ്രാമ സംഗമം, സമാപന സമ്മേളനം, ഖവാലി തുടങ്ങിയവ നടക്കും.

ലിൻ്റോ ജോസഫ് എം.എൽ.എ, അലിയാർ ഖാസിമി, ഒ അബ്ദുറഹ്മാൻ, ആലങ്കോട് ലീലാകൃഷ്ണൻ, പി റുക്സാന തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
Previous Post Next Post
Italian Trulli
Italian Trulli