Trending

ശുചിത്വമിഷന്റെ സ്നേഹാരാമം പദ്ധതി ഏറ്റെടുത്ത് വി.കെ.എച്ച്.എം.ഒ യിലെ എൻ.എസ്.എസ് യൂണിറ്റ്.



മുക്കം: മാലിന്യങ്ങൾ നിക്ഷേപിച്ചും കാട് മൂടിക്കിടന്നും കാൽ നട യാത്രക്കാർക്കും വഴി യാത്രക്കാർക്കും ഒരുപോലെ ദുസ്സാഹമായി മാറിയ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ റോഡരികിൽ വി.കെ.എച്ച്.എം.ഒ എൻ.എസ്.എസ് വോളന്റീർമാർ സംസ്ഥാന ശുചിത്വ മിഷന്റെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി ശുചീകരണവും പൂന്തോട്ട നിര്‍മ്മാണവും നടത്തി.


വർഷങ്ങളായി ഉപയോഗ ശൂന്യവും വൃത്തിഹീനവുമായി മാറിയതും കുന്നമംഗലം - മുക്കം പാതയോരത്തെ അപകടാവസ്ഥയിലായ വളവിലെ കാടുമൂടിക്കിടക്കുന്ന സ്ഥലമാണ് വിദ്യാർത്ഥികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ കൂട്ടമായുള്ള പരിശ്രമത്തിലൂടെ വെട്ടിത്തെളിച്ച് ഇരിപ്പിടങ്ങളും, പൂച്ചെടികളും, ന്യൂ ജൻ മോഡലിൽ ഡെക്കറേഷനോട് കൂടിയ വർണ്ണാഭമായി മാറ്റിയത്.



കോളേജ് പ്രിൻസിപ്പൾ റംലത്ത് ഇ സ്വാഗതം പറഞ്ഞ പരിപാടി  
 മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ വി മരക്കാർ മാഷ് അധ്യക്ഷത വഹിച്ചു. അജീഷ് (പ്രതീക്ഷ സ്കൂൾ പ്യൂൺ), വി.കെ.എച്ച്.എം.ഒ അധ്യാപക അനധ്യാപകരായ പ്രഭ, അശൂറ, രബിത്ത്, മഞ്ജു, സാബിറ, എൻ.എസ്.എസ് വളന്റീയർസ് തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജിത ടി.വി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli