Trending

വിദ്യാർത്ഥി പ്രതിപകളെ ആദരിക്കലും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു.



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ അൽ മദ്രസത്തുൽ ഇസ്‌ലാമിയ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. സംഗമം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസലു റഹ്മാൻ ഉദ്ഘാടനം ചെയ്തു. മദ്രസാ പ്രിൻസിപ്പൽ എം റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു.

പ്രശസ്ത മോട്ടിവേറ്റർ ഹസൻ മുബാറക് നമ്മുടെ മക്കളും നമ്മളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യയുടെ കീഴിലുള്ള മദ്രസ എഡുക്കേഷൻ ബോർഡ് സംഘടിപ്പിച്ച' അറ്റ്ലറ്റിസ്മോ' 2023-24 സബ്ജില്ലാ കായിക മേളയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും ബോർഡ് തന്നെ സംഘടിപ്പിച്ച ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

മദ്രസ കമ്മിറ്റി പ്രസിഡന്റ് സിയാഹുൽ ഹഖ്, സെക്രട്ടേറി മുഹമ്മദ് മാസ്റ്റർ, ബഷീറുദ്ദീൻ മാസ്റ്റർ, യൂസുഫ്, ഷഹർബആൻ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. ഷരീഫ ടീച്ചർ സ്വാഗതവും ഇ.എൻ നദീറ ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli