Trending

നൈഫ നാസറിനെ മാനവം മീഡിയ അനുമോദിച്ചു.



കൂളിമാട്: കേരള സ്കൂൾ കലോത്സവ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യംചൊല്ലലിൽ ഏ ഗ്രേഡ് നേടിയ ടി.കെ. നൈഫ നാസറിനെ കൂളിമാട് മാനവം മീഡിയ അനുമോദിച്ചു.

അഡ്മിൻ ഇ വീരാൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ വാർഡ് മെംബർ കെ.എ റഫീഖ് ഉപഹാരം നൽകി. എം.കെ അബ്ദുല്ല മാസ്റ്റർ, ടി.എ മജീദ്, ടി.വി ഷാഫി മാസ്റ്റർ, മജീദ് കൂളിമാട്, ഇ മുജീബ്, ഇ കുഞ്ഞോയി, സി.എ അലി, ടി.കെ നാസർ, ടി.കെ നൈഫ നാസർ എന്നിവർ സംസാരിച്ചു.

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയും ചിറ്റാരി പിലാക്കൽ ടി.കെ നാസർ - സുഹ്റ ദമ്പതികളുടെ പുത്രിയുമാണ് നൈഫ.
Previous Post Next Post
Italian Trulli
Italian Trulli