Trending

വൃക്ക ആരോഗ്യ നിർണയ ക്യാമ്പ്.



കൂളിമാട്: മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ഐ.എസ്.എം കൂളിമാട് യൂണിറ്റ്, മർകസുദ്ദഅവ
ഹെൽപിംഗ് ഹാൻസ് ചാരിറ്റബിൾ യൂണിറ്റുമായി സഹകരിച്ച് വൃക്കാരോഗ്യ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എൻ.എം കൂളിമാട് യൂണിറ്റ് പ്രസിഡണ്ട് ടി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.എ റഫീഖ് ഉദ്ഘാടനം ചെയ്തു.

ഡോ: അബ്ദുൽ റഷീദ് ക്യാമ്പിന് നേതൃത്വം നൽകി. അക്ഷര പ്രസിഡണ്ട് ഇ മുജീബ്, കെ.എൻ.എം മുക്കം മണ്ഡലം സെക്രട്ടറി പി.എ ആസാദ് മാസ്റ്റർ, ഹെൽപ്പിംഗ് ഹാന്റ്സ് പ്രതിനിധി അബ്ദുൽ സാദിഖ്, എ സാദിഖലി, അഷീം ഇബ്രാഹീം, പി.എ ജിയാദ്, കെ.സി ലുഖ്മാൻ, അജ്മൽ ശിഹാദ്, അഹ്മദ് ഖൈസ്, പി.എ ജദീർ, അമീൻ സാബിക് തുടങ്ങിയവർ സംസാരിച്ചു
Previous Post Next Post
Italian Trulli
Italian Trulli