Trending

പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.



കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗത്തിലെ മെഡിക്കൽ എൻജിനീയറിങ്ങ് ഉൾപ്പെടെ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കും പോളിടെക്നിക്, ഐ.ടി.ഐ, ബി.എഡ്, ടി.ടി.സി ഉൾപ്പെടെ പ്ലസ്ടുവിന് ശേഷം സർക്കാർ അംഗീകൃത കോഴ്സുകൾക്കും പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് അവരുടെ പഠന കാലാവധിയിൽ ഓരോ വർഷവും ഈ ആനുകൂല്യം നൽകിവരുന്നത്.


സ്കോളർഷിപ്പ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ 10 ലക്ഷത്തി ഇരുപതിനായിരം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആകെ 44 വിദ്യാർത്ഥികൾക്കാണ് ഈ വർഷംസ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷനായി ആയിഷ ചേലപ്പുറത്ത്, വി ഷംലൂലത്ത്, കരീം പഴങ്കൽ, രതീഷ് കളക്കുടിക്കുന്ന് സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli