Trending

സമസ്ത നിലകൊള്ളുന്നത് പാരമ്പര്യ വിശ്വാസത്തെ നിലനിർത്താൻ: മുഈനലി തങ്ങൾ.




കൊടിയത്തൂർ: സമസ്ത നില കൊള്ളുന്നത് പാരമ്പര്യ വിശ്വാ സത്തെ നിലനിർത്താനാണെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ പതിനഞ്ചാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രസിഡന്റ് കെ നാസിൽ അധ്യക്ഷനായി. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, ഉമർ ദർസി തച്ചണ്ണ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒ.പി.എം അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറി പി. അലി അക്‌ബർ മുക്കം, ഓർഗാനെറ്റ് സംസ്ഥാന സമിതി അംഗം നുഹുമാൻ കുമാരനെല്ലൂർ, സഹചാരി ജില്ലാ കൺവീനർ സുൽഫീക്കർ നെല്ലിക്കാപറമ്പ്, സി.കെ ബീരാൻ കുട്ടി, മുക്കം മേഖല പ്രസിഡന്റ് ഷബീർ മുസ്‌ലിയാർ, ജന. സെക്രട്ടറി ഫൈസൽ ആനയാംകുന്ന്, മദ്റസ പ്രധാനാധ്യാപകൻ അനീസ് ഫൈസി കിഴിശ്ശേരി, ശഫീഖ് അസ്‌ലമി കടലുണ്ടി, ഇബ്രാഹീം അസ്‌ലമി സംസാരിച്ചു.

ടി.കെ മുബഷിർ, എം.എം ആബിദ്, കെ.കെ ഹാദിൽ, സി.കെ നിസാം, കെ ഷാമിൽ, യു അഹ്‌ദൽ, കെ അഞ്ചുമുൽ ഹഖ്, കെ ഹംദാൻ, യു നാദിം, റിയാൻ അൻസാരി, ടി.കെ സജാദ്, ദാക്കിർ, കെ.സി ഷാഹിർ, കെ യാസീൻ നേതൃത്വം നൽകി.

എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ പതിനഞ്ചാം വാർഷിക സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli