Trending

ഖത്തറില്‍ വാഹനാപകടം: മുക്കം - ഗോതമ്പറോഡ് സ്വദേശി ജസീര്‍ മരണപ്പെട്ടു.



ജസീറിന്റെ മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി

കൊടിയത്തൂർ: ഖത്തറില്‍ വാഹനാപകടത്തില്‍പെട്ട് ഹമദ് ആശുപ്രതിയില്‍ ചികിത്സയിലായിരുന്ന ഡ്രൈവര്‍ മുറത്തുമൂലയില്‍ ജസീര്‍ (42) മരണപ്പെട്ടു. ഗോതമ്പറോഡ് തോണിച്ചാല്‍ ബഷീര്‍ - സുബൈദ ദമ്പതികളുടെ മകനാണ്.

ജനുവരി മൂന്നിന് വൈകിട്ട് നാലു മണിക്ക് ജസീര്‍ ഓടിച്ച ടാങ്കര്‍ അബൂ നക്‌ല സ്ട്രീറ്റില്‍ വെച്ച് മറ്റൊരു ടാങ്കറിന്റെ പുറകിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീഴുകയും തലക്ക് മാരക പരിക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതും ചികിത്സ ദുഷ്‌കരമാക്കി. മൃതദേഹം ഹമദ് ആശുപ്രതി മോര്‍ച്ചറിയില്‍. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

ഭാര്യ: റസീന.

മക്കൾ: ഫാത്തിമ റജ (മമ്പാട് കോളേജ് ബിരുദ വിദ്യാര്‍ഥി), നജ ഫാത്തിമ (കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി),  ജസ ഫാത്തിമ (നെല്ലിക്കാപറമ്പ് സി.എച്ച് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി).

സഹോദരിമാര്‍: സറീന, റഹീന, റസ്‌ല.
Previous Post Next Post
Italian Trulli
Italian Trulli