Trending

ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാൻ ഗ്രാമീണ മുന്നേറ്റം അനിവാര്യം: സി.പി ചെറിയ മുഹമ്മദ്.



കൊടിയത്തൂർ: ഇന്ത്യയുടെ ജനാധിപത്യ മതേതര സംസ്കാരത്തെ ഭരണകൂടം തന്നെ ഇല്ലായ്മ ചെയ്യുന്ന കാലത്ത് ഗ്രാമങ്ങളിൽ ജനങ്ങൾ കൂടുതൽ ഐക്യപ്പെട്ടും മത സാഹോദര്യം ഊട്ടിയുറപ്പിച്ചും പ്രതിരോധം തീർക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു.

ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനാധിപത്യ മതേതര കക്ഷികൾ ഒന്നിക്കേണ്ട അനിവാര്യമായ സാഹചര്യത്തിൽ സി.പി.എം അതിനെ ദുർബല പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൗത്ത് കൊടിയത്തൂർ മുസ്‌ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇ.പി ബാബു മുഖ്യ പ്രഭാഷണം നടത്തി. സമ്പൂർണ്ണ കൗൺസിൽ മീറ്റ് മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മജീദ് മൂലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് കെ.പി അബ്ദുറഹിമാൻ, പഞ്ചായത്ത് ലീഗ് ട്രഷറർ പി.പി ഉണ്ണിക്കമ്മു, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നിസാം കാരശ്ശേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, റഹീസ് ചേപ്പാലി, എൻ നസറുള്ള, പി.സി അബൂബക്കർ, പൈതൽ തറമ്മൽ, കണിയാത്ത് അബ്ദുറഹിമാൻ, കെ.വി നവാസ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli