Trending

കുട്ടിക്കുറിപ്പുകളുടെ സുഗന്ധവുമായി കാരക്കുറ്റി സ്കൂളിൽ കുഞ്ഞോല പ്രസിദ്ധീകരിച്ചു.



കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ ഡയറിക്കുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. കുഞ്ഞോല എന്ന പേരിൽ തയ്യാറാക്കിയ സമാഹാരം കുട്ടികളുടെ കുഞ്ഞു കുറിപ്പുകളും അവർ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ഒരുക്കിയിട്ടുള്ളത്.


ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു 'കുഞ്ഞോല' പ്രകാശനം ചെയ്തു.വാർഡ് മെമ്പർ വി.ഷംലൂലത്ത് അധ്യക്ഷയായിരുന്നു.



അറിവരങ്ങ് മെഗാക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ പി.ടി.എ പ്രസിഡൻ്റ് വി മുഹദുണ്ണി വിതരണം ചെയ്തു. മാതൃസമിതി ചെയർപേഴ്സൺ എം ഷാഹിദ, ഹെഡ്മാസ്റ്റർ ജി അബ്ദുൽ റഷീദ്, എം മിഷ്‌ന, പി ഷംനാബി, എം.വി സഫിയ, ഒ.എം ഹസ്ന സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli