Trending

പേരന്റ്സ് ഓറിയന്റേഷൻ ക്ലാസും ക്രയോൺ കളറിംഗ് മത്സരവും സംഘടിപ്പിച്ചു.



മുക്കം: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം
എ.എൽ.പി സ്കൂളും അലിഫ് ഇംഗ്ലീഷ് സ്കൂളും സംയുക്തമായി
കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയിൽ രക്ഷിതാക്കളുടെ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് നസീർ തടപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

അലിഫ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രസീന ടീച്ചർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി ജാബിർ സ്വാഗതം ആശംസിച്ചു. മാധ്യമ പ്രവർത്തകൻ എ.പി മുരളീധരൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.

തുടർന്ന് കെ.ജി വിദ്യാർത്ഥി
കൾക്കുള്ള ക്രയോൺ കളറിംഗ് മത്സരം നടന്നു. എം.പി.ടി.എ പ്രസിഡണ്ട് സുമയ്യ പി.എ, പി.ടി.എ വൈസ് പ്രസിഡണ്ട് അയിഷാബി ഷിയാസ്, MPTA വൈ. പ്ര. ജസ്ന നിസാർ വി.എ, സ്റ്റാഫ് സെക്രട്ടറി ഫസീല കെ, അധ്യാപകരായ ഹഫ്സ ടി, ജംസ്ന ഹംസ, ഷഫാന ബാനു, അഫീഫ് കെ.എൻ, ദീപ്തി എം.ബി, പ്രിയത അബ്ബാസ്, മിൻഷിദ എസ് തുടങ്ങിയവർ നേതൃത്വം നൽകി. SRG കൺവീനർ കെ.പി അൻവർ സാലിഹ് നന്ദി പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli