Trending

ബിസിനസ് സെന്റർ പ്രവർത്തനാരംഭിച്ചു.



ചേന്ദമംഗല്ലൂർ എൻ്റർപ്രണേർസ് ഫോറം ('സെഫ്') ബിസിനസ് സെൻ്റർ പ്രമുഖ വ്യവസായി പി.കെ അബ്ദു റസാഖ് ഉദ്ഘാടനം ചെയ്യുന്നു.


മുക്കം: ചേന്ദമംഗലൂർ ഗ്രാമത്തിലെ സംരംഭകരുടെ കൂട്ടായ്മയായ 'സെഫ്' (ചേന്ദമംഗല്ലൂർ എൻ്റർപ്രണേർസ് ഫോറം -CEF -) ബിസിനസ് സെൻ്റർ ആരംഭിച്ചു.

ചേന്ദമംഗല്ലൂർ ഹൈസ്കൂൾ റോഡിൽ ആരംഭിച്ച സെൻ്ററിൽ കോവർക്കിംഗ് ഓഫീസ്, കോൺഫറൻസ് റൂം, ബോർഡ് റൂം തുടങ്ങിയ സംരംഭകർക്കാവശ്യമായ പ്രാഥമിക സംവിധാനങ്ങൾ ലഭ്യമായിരിക്കും.

പ്രമുഖ വ്യവസായി പി.കെ അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി, അഡ്മിനിസ്ട്രേറ്റർ ഹകീം എം.ടി, ഒതയമംഗലം മഹല്ല് കമ്മറ്റി പ്രസിഡൻ്റ് കെ ടി മുഹമ്മദ് അബ്ദുറഹിമാൻ, സെക്രട്ടറി കെ.സി മുഹമ്മദലി, അനാർക്ക് ബിൽഡേഴ്സ് എം.ഡി ലൈസ് ടി.കെ, ഉസാമ പയനാട്ട്, ഷാഹിർ കെ, സുഹൈൽ ടി, അൻഷാദ് പി, ഇർഫാൻ കെ.ടി, ഷാൻ ടി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli