Trending

✍️നിയാസ് ചെറുവാടി എഴുതുന്നു...


ബാബുക്കയും പള്ളിക്കാട്ടിലേക്ക് താമസം മാറി പോയിരിക്കുന്നു.

ജീവിതത്തിന്റെ പാതിയിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം ബാക്കിയാക്കി തന്റെ പ്രിയതമയേയും കൂട്ടു കുടുംബത്തിനേയും നാട്ടുകാരേയുമൊക്കേ വിട്ട് ഈ ലോകത്തോട് വിടപറഞ്ഞ് പോയവരുടെ കൂട്ടത്തിൽ പ്രിയ ബാബുക്കയും.

അങ്ങാടിയിലെത്തിയാൽ എല്ലാവരോടും വ്യക്തിപരമായി ഏറെ സൗമ്യ ഭാവത്തോടെ മാത്രം ഇടപെട്ട് കുലുങ്ങി ചിരിച്ചും ഉറക്കേ തമാശ പറഞ്ഞും ഇടക്കിടേ ചായ കുടിച്ചും ചെറുവാടി അങ്ങാടിയെ സജീവമാക്കിയിരുന്ന ബാബുക്ക എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു.

ആദ്യ കാലത്ത് പുഴ കടവിൽ കടത്ത് കാരനായും, പിന്നെ ഏറെ കാലം പ്രവാസിയായും പിന്നീട് ചെറുവാടിയിൽ ഓട്ടോ ഓടിച്ചും കുടുംബം പുലർത്തി വന്ന ബാബുക്ക സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ കൂടിയായിരുന്നു.

അവസാന നാളുകളിൽ ഓട്ടോ ഓടിച്ച് അങ്ങാടിയിൽ സജീവമായി നിന്നിരുന്ന ബാബുക്കയെ ഓവർടേക്ക് ചെയ്ത് വന്ന അസുഖത്തിലൂടെ മരണത്തിനു മുന്നിൽ വഴിമാറി പോകാൻ പറ്റിയില്ല.

"ഇപ്പോഴും മരിച്ചു പോയെന്ന് കരുതുന്നതിനേക്കാൾ അടുത്തെവിടേയെങ്കിലും ചെറിയ ഓട്ടം പോയെന്ന് കരുതാനാണിഷ്ടം."

സമയ ദൈർഘ്യം തീരെയില്ലാത്ത ജീവിതത്തിൽ മരണം ജീവിതത്തേക്കാൾ നല്ലതായ ലോകത്ത് ബാബുക്ക സന്തോഷമായിരിക്കട്ടേ...!

നാഥൻ പൊറുത്ത് കൊടുക്കട്ടേ ആമീൻ🤲
Previous Post Next Post
Italian Trulli
Italian Trulli