Trending

സംയുക്ത ഡയറി പ്രകാശനം ചെയ്തു.



കൊടിയത്തൂർ: കഴുത്തൂട്ടിപ്പുറായ ഗവ: എൽ.പി സ്കൂൾ 22023 - 24 അധ്യയന വർഷത്തിൽ ഒന്ന്, രണ്ട് ക്ലാസ് വിദ്യാർഥികൾ തയ്യാറാക്കിയ സംയുക്ത ഡയറി കുറിപ്പുകൾ കൊടിയത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി മറിയം കൂട്ടി ഹസൻ പതിമൂന്നാം വാർഡ് മെമ്പർ ശ്രീ എം.ടി റിയാസ് തുടങ്ങിയവർ രക്ഷിതാക്കൾക്ക് നൽകി പ്രകാശനം നിർവഹിച്ചു.

ബി.ആർ.സി ട്രൈനറും ക്ലസ്റ്റർ കോർഡിനേറ്ററുമായ ശ്രീമതി സഫിയ ടീച്ചർ സംയുക്ത ഡയറിയുടെ പ്രാധാന്യവും അനിവാര്യതയും ചൂണ്ടിക്കാട്ടി ആമുഖഭാഷണം നടത്തി. മികവാർന്ന ഡയറികുറിപ്പുകൾക്ക് ഉപഹാരം നൽകി.

ശീമതി. സമീറ നസീം, ശ്രീ: ശിഹാബ് തൊട്ടിമ്മൽ, ശ്രീമതി. റസിയ കമ്പളത്ത്, ശ്രീമതി. ലുലു ചേന്ദമംഗല്ലൂർ, ശ്രീമതി. ഫരീദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പി ടി.എ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത് അധ്യക്ഷത വഹിച്ചു. ശ്രീ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും ശ്രീമതി. റസിയ ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli