Trending

എരഞ്ഞിമാവ് കൂളിമാട്‌ റോഡിന്റെ അഴിമതി അനേഷിക്കണം: യൂത്ത് കോൺഗ്രസ്സ്.



കൊടിയത്തൂർ: ആറു കോടി മുടക്കി നിർമ്മിച്ച എരഞ്ഞിമാവ് കൂളിമാട്‌ റോഡ് പണി തീർന്ന പിറ്റേന്ന് തന്നെ പൊട്ടി പൊളിഞ്ഞതിൽ അഴിമതി ഉണ്ടെന്നു യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. ഇതിൽ എം.എൽ.എ യുടെ പങ്ക് എന്താണ് എന്നും വിശദീകരിക്കണം.

കൊടിയത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ജംഷിദ് സി യുടെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.ടി മൻസൂർ ഉദ്ഘടനം ചെയ്തു. തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ: മുഹമ്മദ് ദിശാൽ മുഖ്യ പ്രഭാഷണം നടത്തി.

കൊടിയത്തൂർ മണ്ഡലം പ്രസിഡന്റ് സുജ ടോം, തിരുവമ്പാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഫൈസൽ കണ്ണാംപറമ്പ്, നിയോജക മണ്ഡലം ജനറൽ സെക്രെട്ടറി നിസാർ ഉച്ചക്കാവിൽ, സഹീർ പാലാട്ട്, സിൽജു പാറപ്പുറം, പ്രോണോയ് മാത്യു, ഇർഷാദ് ജി റോഡ്, യു.പി മമ്മദ്, സുബ്രമണ്യൻ മാട്ടുമുറി, കരീം പഴങ്കൽ, മജീദ് റിഹല, ബാബു പോലുക്കുന്നത്, രതീഷ് കൽക്കടി കുന്നത്, അഷ്‌റഫ് കൊളക്കാടൻ, റിനീഷ്‌ കളത്തിങ്കൽ, കെ.ടി ലത്തീഫ്, നജീബ് സി, ഹരിദാസൻ, വൈ.പി അഷ്‌റഫ്, ഷറഫലി ചെറുവാടി, സുഹൈർ എൻ.കെ, പ്രണോയ് മാത്യു എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli