Trending

കൊടിയത്തൂർ സലഫി സ്കൂളിൽ ശീതകാല പച്ചക്കറി വിളവെടുപ്പും മഴമറ കൃഷി വിത്തിടീലും നടത്തി.



കൊടിയത്തുർ: സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് നട്ടുവളർത്തിയ കോളിഫ്ലവർ, തക്കാളി എന്നിവകളുടെ വിളവെടുപ്പ് നടത്തി. ശീത കാല പച്ചക്കറി കൃഷിയിനത്തിൽ കോളിഫ്ലവർ, കാബേജ്, തക്കാളി എന്നീ ഇനങ്ങളാണ് സ്കൂളിൽ വളർത്തിയത്. മഴമറയിൽ മൂന്നാ പ്രാവശ്യമായി പുതിയ വിത്തിനങ്ങളുടെ നടീലും കുട്ടികൾ നടത്തി.


പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ കൃഷി ഓഫീസർ ശ്രീമതി. രാജശ്രീ നിർവഹിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ: എം നബീൽ, ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ, പി.സി അബ്ദുറഹിമാൻ മാസ്റ്റർ, കവിത ടീച്ചർ, ഹഫ്സത്ത് ടീച്ചർ, KSEB മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli