Trending

ഫേസ് ക്യാമ്പസ്: ഫേസിങ് ടുഗെതർ നടത്തി.



കൊടിയത്തൂർ: ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തു വെക്കാൻ വിദ്യാർത്ഥികളെ പര്യാപ്തമാക്കി കൊണ്ടിരിക്കുന്ന കൊടിയത്തൂർ ഫേസ് ക്യാമ്പസ്‌ കുടുംബ സംഗമത്തിന്റെയും രക്ഷിതാക്കൾക്കുള്ള ട്രെയിനിങ് പരിപാടിയുടെയും ഉദ്ഘാടനം ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല നിർവഹിച്ചു.


ഫേസ് ക്യാമ്പസ്‌ വൈസ് പ്രിൻസിപ്പൽ അമീർ അലി നൂറാനി സ്വാഗത ഭാഷണം നടത്തി. ഫേസ് ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി യാക്കൂബ് ഫൈസി പരിപാടിയിൽ അധ്യക്ഷനായിരുന്നു. കുടുംബ സംഗമത്തോടൊപ്പം അരങ്ങേറിയ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യ മേള ആകർഷകമായി.


രക്ഷകർത്താകൾക്കുള്ള ട്രെയിനിങ് പ്രോഗ്രാമിനു പ്രശസ്ത ട്രെയിനർ ഡോ. സുലൈമാൻ മേല്പത്തൂർ നേതൃത്വം നൽകി.തുടർന്ന് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ടെഡ് എക്സ് ടോക്കിന്റെ ഫേസ് മാതൃക ഫേസ് എക്സ് നിറഞ്ഞ സദസ്സിന് മുന്നിൽ അരങ്ങേറി.

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കഴിവ് പ്രകടമായ ഫേസ് എക്സ് വർണ വിസ്മയമായി.രക്ഷിതാകൾക്ക് ഉജ്ജ്വല കാഴ്ചകൾ നൽകിയായിരുന്നു ഫേസ് എക്സിന്റെ സമാപനം. പതിനഞ്ച് ഫൈനലിസ്റ്റുകൾ അണിനിരന്ന മത്സരം ആവേശോജ്വലമായി.

പ്രസിദ്ധ യാത്രികനും കഥാകാരനുമായ പി.ടി മുഹമ്മദ്‌ സഖാഫിയുടെ സെഷൻ യാത്രകളുടെ സൗന്ദര്യത്തെ രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും എത്തിച്ചു.
കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാനും വിശിഷ്ട അതിഥിയുമായ കോയ കാപ്പാട് സദസ്സിനെ അഭിമുഖീകരിച്ചു.

പേരെന്റ്സ് ട്രെയിനിങ് പരിപാടി ട്രെയിനർ അമീർ കാരക്കുന്ന്, അജ്മൽ കെ പി എന്നിവർ നയിച്ചു.
മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ പി കമാൽ കുട്ടി ഐ.എ.എസ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി ജോസഫ് ഐ.എ.എസ് എന്നിവർ നേതൃത്വം നൽകുന്ന ഫെയ്സ് ക്യാമ്പസ് പരിപാടിയിൽ അലിഫ് ഗ്ലോബൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഖാദർ കരുവഞ്ചാൽ, ഡോ. അമീനുദ്ദീൻ യൂസുഫ്, സൈക്കോളജിസ്റ്റ് ബഷീർ എടാട്ട്, കിങ് ഖാലിദ് യൂണിവേഴ്സിറ്റി പ്രൊഫസർ മുഹമ്മദ് ജാബിർ, തസ്‌നീം മുഹമ്മദ്, മൻസൂർ അലി, റഹൂഫ് സുറൈജി, ആഷിഫ് ഹാറൂനി, ഇർഷാദ് സിദ്ദീഖ്, അബ്ദുറഹ്മാൻ കൊടിയത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli