Trending

'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഇന്ന്;



കോഴിക്കോട് ജില്ലയിലെ ജാലിക കുന്നമംഗലത്ത്.

കോഴിക്കോട്: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് പതിനെട്ടാമത് മനുഷ്യജാലിക ഇന്ന് (വെള്ളി) രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി ഒരേ സമയത്താണ് സംഘടന സൗഹൃദത്തിന്റെ ജാലിക തീര്‍ക്കുന്നത്. ജില്ലാ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്ക് പിന്നില്‍ വിഖായ വളണ്ടിയര്‍മാരും തൊട്ടുപിന്നിലായി തൂവെള്ള വസ്ത്രമണിഞ്ഞ നൂറുക്കണക്കിനു പ്രവര്‍ത്തകരും ചിട്ടയോടെ അണിനിരന്ന് റാലി നടത്തി അഞ്ചു മണിക്ക് കൈകള്‍ ചേര്‍ത്ത് ജാലിക തീര്‍ക്കും വിദ്യാര്‍ത്ഥികള്‍ ജാലിക ഗാനവും, ജില്ല ജനറല്‍ സെക്രട്ടറി സ്വാഗതവും പ്രസിഡന്റ് പ്രതിജ്ഞയും, തെരത്തെടുക്കപ്പെട്ട പ്രഭാഷകന്മാര്‍ പ്രമേയ പ്രഭാഷണവും നടത്തും.

സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ മുഖ്യാഥിതികളായി പങ്കെടുക്കും.
തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന മനുഷ്യജാലികയില്‍ നജ്മുദീന്‍ പൂക്കോയ തങ്ങള്‍ യമാനി ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യാഥിതിയാവും. ശുഐബുല്‍ ഹൈത്തമി വാരാമ്പറ്റ പ്രമേയ പ്രഭാഷണം നടത്തും.

കോട്ടയം ചങ്ങനാശ്ശേരിയില്‍ സാജുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. അല്‍ഹാഫിസ് ഡോ അര്‍ഷദ് ഫലാഹി ബാഖവി പ്രമേയ പ്രഭാഷണം നടത്തും.

ആലപ്പുഴ അമ്പലപ്പുഴയില്‍ സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയ പ്രഭാഷണം നടത്തും.

ഇടുക്കി പടിഞ്ഞാറെ കോടിക്കുളയില്‍ സയ്യിദ് സുല്‍ഫുദ്ദീന്‍ തങ്ങള്‍ അടിമാലി ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാഥിതി ആയിരിക്കും. മഅ്മൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

എറണാംകുളം പെരമ്പാവൂരില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യാഥിതി ആയിരിക്കും. നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും.

തൃശ്ശൂര്‍ പെരിമ്പിലാവില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. എന്‍.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍ മുഖ്യാഥിതി ആയിരിക്കും. മുനീര്‍ ഹുദവി വിളയില്‍ പ്രമേയ പ്രഭാഷണം നടത്തും.

പാലക്കാട് പുതുനഗരത്തില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കൃഷ്ണന്‍ കുട്ടി,വി.കെ ശ്രീകണ്‍ഠന്‍ എം.പി, ഗഫൂര്‍ കോല്‍കളത്തില്‍ മുഖ്യാഥിതികളാവും. ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തും.

മലപ്പുറം ഈസ്റ്റ് കാളികാവില്‍ പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അനില്‍കുമാര്‍ എം.എല്‍.എ, എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാഥിതിയാകും. സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തും.

മലപ്പുറം വെസ്റ്റ് ആലത്തിയൂരില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യം. സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി മുഖ്യാഥിതിയായിരിക്കും. മുഹമ്മദ് റഹ്‌മാനി തരുവണ പ്രമേയ പ്രഭാഷണം നടത്തും.

വയനാട് തരുവണയില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംസാദ് മരക്കാര്‍ മുഖ്യാഥിതിയാകും. റഷീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തും.

കോഴിക്കോട് കുന്ദമംഗലത്ത് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാഥിതിയാകും. ജി.എം സ്വാലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തും.

കണ്ണുൂര്‍ ടൗണിലില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മടത്തില്‍ മുഖ്യാഥിതിയായിരിക്കും. മുജ്തബ ഫൈസി ആനക്കര പ്രമേയ പ്രഭാഷണം നടത്തും.

കാസര്‍ഗോഡ് സീതാംഗോളിയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. നാസര്‍ മാസ്റ്റര്‍ കരുളായി പ്രമേയ പ്രഭാഷണം നടത്തും.

കര്‍ണ്ണാടക, തമിഴ്‌നാട് ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലും രാജ്യത്തിന് പുറത്ത് മലേഷ്യ, സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ ഉള്‍പ്പെടെ 85 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം ജാലിക നടക്കുന്നത്.
Previous Post Next Post
Italian Trulli
Italian Trulli