Trending

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിക്കോട് യൂണിറ്റ് നാല് മാസത്തോ ളമായി നടത്തിവന്ന വ്യാപാരോത്സവം ഇന്ന് സമാപിക്കും.



പന്നിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നാല് മാസത്തോളമായി സംഘടിപ്പിച്ചു വന്ന വ്യാപാരോത്സവത്തിന് ഇന്ന് (ജനുവരി ഒന്ന്) സമാപനമാകും. ഉപഭാേക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ ഉറപ്പ് നൽകി കൊണ്ട് പന്നിക്കോട് യൂണിറ്റിൽ സെപ്തംബർ ഒന്നിന് പ്രൗഢിയോടെ തുടക്കം കുറിച്ച ആഘോഷങ്ങൾക്കാണ് ഇന്ന് വൈകുന്നേരം പന്നിക്കോട് അങ്ങാടിയിൽ വെച്ച് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന മെഗാ നറുക്കെടുപ്പോട് കൂടി സമാപനം കുറിക്കുന്നത്.

നാല് മാസം നീണ്ടു നിന്ന വ്യാപാരോത്സവത്തിൽ
ഓരോ പതിനഞ്ച് ദിവസത്തിലും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ഉത്സവനാളുകൾക്ക് സമാപനം കുറിച്ചു കൊണ്ട് ഇന്ന് നടക്കുന്ന പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്യും.

ശേഷം നടക്കുന്ന മെഗാ നറുക്കെടുപ്പിന് കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് റഫീഖ് മാളിക നേതൃത്വം നൽകും. യൂണിറ്റ് പ്രസിഡണ്ട് സഹീദ് പി സി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പ്രേമൻ, പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും. കൂടാതെ വിവിധ രാഷട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹരാകുന്നവർക്ക് ഒരു ഫ്രിഡ്ജും, രണ്ടാം സമ്മാനം ടി.വി, മൂന്നാം സമ്മാനം വാഷിംഗ് മെഷീൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. 

വ്യാപാര സ്ഥാപനങ്ങളെല്ലാം നിറദീപങ്ങൾ കൊണ്ട് അലങ്കരിച്ച് കൈനിറയെ സമ്മാനങ്ങളൊരുക്കി നാല് മാസമായി നടത്തിവന്ന വ്യാപാരോത്സവത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സഹകരിച്ച മുഴുവനാളുകൾക്കും സംഘടനയുടെ കൃതജ്ഞത അറിയിക്കുന്നുവെന്നും കെ.വി.വി.ഇ.എസ് യൂണിറ്റ് ഭാരവാഹികളായ അശോകൻ ഇ, സഹീദ് പി.സി, അബ്ദുറഷീദ് പി എന്നിവർ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli