Trending

നിയമനത്തിന് കോഴ: അന്വേഷണം വേണം- വെല്‍ഫെയര്‍ പാര്‍ട്ടി.



കൊടിയത്തൂര്‍: ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലെ ഉള്ളടക്കം അതീവ ഗൗരവമുള്ളതാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട ഉദ്യോഗ നിയമനത്തില്‍ പണം ആവശ്യപ്പെടുന്ന, ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ കരീം പഴങ്കലിന്റെതായി വന്ന ശബ്ദസന്ദേശം അഴിമതി നിരോധന നിയമപ്രകാരം തെളിവായി സ്വീകരിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഭരണ സമിതിയെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വിശ്വാസ്യതയും പ്രതിബദ്ധയും ഉയര്‍ത്തിപ്പിടിക്കാന്‍ യു.ഡി.എഫ് സന്നദ്ധമാകണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, കെ.ജി സീനത്ത്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഫീഖ് കുറ്റിയോട്ട്, സാലിം ജിറോഡ്, ഇ.എന്‍ യൂസുഫ്, ഹാജറ പി.കെ, ശ്രീജ മാട്ടുമുറി എന്നിവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli