Trending

മാവൂർ - കൂളിമാട് - എരഞ്ഞിമാവ് റോഡ്; അഴിമതി മറച്ചുവെക്കാൻ സർക്കാറും ഉദ്യോഗസ്ഥരും കരാറുകാരനും ഒത്തുകളിക്കുന്നു: യൂത്ത് ലീഗ്.



കൊടിയത്തൂർ: വിജിലൻ അന്വേഷണം നടക്കുന്ന
മാവൂർ - കൂളിമാട് - ചെറുവാടി - എരഞ്ഞിമാവ് റോഡ് അന്വേഷണ റിപ്പോർട്ടും നടപടിയും വരുന്നതിന് മുമ്പ് പൊളിഞ്ഞ ഭാഗങ്ങൾ പൊളിച്ച് മാറ്റി തെളിവ് നശിപ്പിക്കുന്ന പൊതുമരാമത്ത് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കാരാറുകാരന്റെയും ഒത്തുകളിയിൽ പ്രതിഷേധിച്ച് കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ചുള്ളിക്കാപ്പറമ്പിൽ നടത്തിയ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.


കാലങ്ങളായി പൊളിഞ്ഞു കിടക്കുന്ന റോഡ് 
യൂത്ത് ലീഗിന്റെ ഉൾപ്പെടെയുള്ള നിരവധി പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് 6 കോടി രൂപ ഈ റോഡിന് അനുവദിച്ചത്. 
റോഡിന്റെ T S പാസായ സമയത്ത് എം.എൽ . എ അടക്കമുള്ളവർ പറഞ്ഞത് ബി.എം - ബി.സി നിലവാരത്തിൽ ടാറിങ്ങും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജും ഇന്റർലോക്കും ഉൾപ്പെടുന്ന പ്രവർത്തിക്കാണ് 6 കോടി എന്നായിരുന്നു.  

എന്നാൽ ഇപ്പോൾ ടാറിങ്ങ് പ്രവർത്തി മാത്രമാണ് നടന്നിരിക്കുന്നത്. ടാറിങ്ങ് കഴിഞ്ഞ് 6 ദിവസത്തിനകം പലയിടങ്ങളിലായി റോഡ് തകരുകയായിരു.
തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ PWD വിജിലൻസ് അന്വേഷണം ആരംഭിച്ചു.

എന്നാൽ PWD വിജിലൻസ് റിപ്പോർട്ടൊ, മറ്റു നടപടികളൊ വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥരും കരാറുകാരനും പൊളിഞ്ഞ ഭാഗങ്ങൾ റീ ടാറിങ്ങ് നടത്താൻ ശ്രമിച്ചത് ടാറിങ്ങിലുണ്ടായ അഴിമതി മറച്ചുവെക്കാൻ വേണ്ടിയാണ്. മറ്റു വിജിലൻസ് അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കെ സർക്കാറും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളി അനുവധിക്കുകയില്ല.

ചുള്ളിക്കാപ്പറമ്പിൽ നടന്ന പ്രതിഷേധം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.വി നിയാസ് സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി.പി.എ ജലീൽ, ഷാബുസ് അഹമ്മദ്, നൗഫൽ പുതുക്കുടി, എം.ടി റിയാസ്, റഹീസ് കണ്ടങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് ഷറഫുദ്ദീൻ ടി.പി, അസ്മാൻ, അയ്യൂബ് സി.പി, ഫൈസൽ പി, ആദിൽ, റഷീദ് കെ.സി.എം, നിയാസ് ചെറുവാടി, ബിലാൽ എ.കെ, സഫറുദ്ദീൻ കെ.ടി, സൈഫുദ്ദീൻ ടി.പി, ഷമീർ വെസ്റ്റ് കൊടിയത്തൂർ, മുസദ്ദിഖ് വെസ്റ്റ് കൊടിയത്തൂർ, സബീൽ കൊടിയത്തൂർ, മുബഷിർ പി.സി തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli