Trending

ഓട്ടോ ഡ്രൈവറുടെ സത്യസ ന്ധതക്ക് സ്വർണ്ണത്തിളക്കം:




വീണുകിട്ടിയ ആഭരണം ഉടമയെ കണ്ടെത്തി വീട്ടിലെത്തിച്ചു നൽകി.

റോഡിൽ വീണു കിട്ടിയ സ്വർണാ
ഭരണം ഉടമസ്ഥനെ കണ്ടെത്തി അവരുടെ വീട്ടിൽ എത്തി കൈ
മാറുന്ന വിനു.

കാരശ്ശേരി: കാരമൂലയിലെ ഓട്ടോ റിക്ഷ ഡ്രൈവറായ വിനു കളത്തിൽ സ്കൂൾ കുട്ടികളെയും കൊണ്ട് രാവിലെ ഓട്ടം പോകുമ്പോഴാണ് കൽപ്പൂര് ഭാഗത്ത് റോഡിൽ നിന്ന് സ്വർണ്ണ കൈചെയിൻ വീണു കിട്ടിയത്. ആഭരണം വീണുകിട്ടിയ ഉടൻ വിനു ഉടമസ്ഥനെ അന്വേഷിച്ചു തുടങ്ങി.

ഇതിനിടയിൽ സ്വർണ്ണം നഷ്ടപ്പെട്ട കൽപ്പൂര് സ്വദേശി ഇത് സംബന്ധിച്ച് കൂടരഞ്ഞി ആസ്ഥാനമായുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ പരസ്യം നൽകി. ഇത് മറ്റു പല ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്യുകയും ഉണ്ടായി. ഈ മെസ്സേജ് വായിച്ചവരിൽ നിന്നാണ് സ്വർണ്ണം നഷ്ടപ്പെട്ടത് കൽപ്പൂര് സ്വദേശി മാപ്പിളവീട്ടിൽ സക്കീനയുടേതാണെന്ന് വിനു അറിഞ്ഞത്.

ഉടമസ്ഥനെ അറിഞ്ഞ ഉടൻ വിനു കൽപ്പൂരിലെ വീട് അന്വേഷിച്ചെത്തി ആഭരണം ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു. കൂടരഞ്ഞിയിൽ അങ്കണവാടി ടീച്ചറായ സക്കീന രാവിലെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ആഭരണം വീണു പോയതായിരുന്നു.

കളഞ്ഞു കിട്ടിയ ആഭരണം ഉടമസ്ഥനെ തിരഞ്ഞു കണ്ടുപിടിച്ച് തിരിച്ചേൽപ്പിച്ച വിനുവിന്റെ സത്യസന്ധതയ്ക്ക് ഒരു പ്രത്യേക സമ്മാനം നൽകുമെന്ന് ആഭരണം ലഭിച്ച വീട്ടുകാർ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli