Trending

ഗാന്ധി സ്മൃതിയും പുസ്തക ചർച്ചയും നടത്തി.



കൊടിയത്തൂർ: ഗാന്ധിജിയെ അറിയാനും വായിക്കാനും പ്രചോദനം പകർന്ന് ഗ്രന്ഥശാല പ്രവർത്തകർ.
ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ 50 എൻ.എസ്.എസ് വിദ്യാർത്ഥികൾക്കാണ് കാരക്കുറ്റിയിലെ യുവധാര ഗ്രന്ഥശാല പ്രവർത്തകർ ഗാന്ധി സ്മൃതിയും പുസ്തക ചർച്ചയും സംഘടിപ്പിച്ചത്.

എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന ഗാന്ധിജിയുടെ ആത്മകഥ ഗ്രന്ഥശാല ഭാരവാഹികൾ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബിന്റെ അധ്യക്ഷതയിൽ നടന്ന പുസ്തക ചർച്ച എഴുത്തുകാരൻ വിജീഷ് പരവരി ഉദ്ഘാടനം ചെയ്തു.

അബ്ദുസ്സലാം സി.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എൻ.കെ
സലീം, ബിജു വിളക്കോട്, കെ.കെ.സി ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും ലൈബ്രറിയൻ സുനിൽ പി.പി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli