Trending

രക്തംദാനം നിർവ്വഹിച്ച് വിദ്യാർത്ഥികൾ മാതൃകയായി; എൻ.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



സ്കൂളിലെ 18 വയസ്സ് പൂർത്തിയായ എട്ടു വിദ്യാർത്ഥികൾ രക്തം ദാനം നൽകി.
പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും ഗവൺമെന്റ് ഹോസ്പിറ്റൽ ബീച്ചും സംയുക്തമായി സംഘടിപ്പിച്ച ജീവദ്യുതി - പോൾ ബ്ലഡ് രക്തദാന ക്യാമ്പിൽ ആദ്യമായി രക്തദാനം ചെയ്ത പി.ടി.എം വിദ്യാർഥികൾ ഡോക്ടർമാരോടൊപ്പം.

കൊടിയത്തൂർ: അമ്പതോളം രക്തദാതാക്കളെ സംഘടിപ്പിച്ച് പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ കൊടിയത്തൂർ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, ബീച്ച് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചെറുവാടി മില്ലത്ത് മഹൽ ഓഡിറ്റോറിയത്തിൽ നടന്ന രക്തദാന ക്യാമ്പിൽ ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ യുവജന പ്രവർത്തകരും സന്നദ്ധ സംഘടനകളും പങ്കെടുത്തു.

ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീമും കേരള പോലീസിന്റെ പോൾ ബ്ലഡ് ആപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന ജീവദ്യുതി രക്തദാന ക്യാമ്പിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.
18 വയസ്സ് പൂർത്തിയായ പത്തോളം വിദ്യാർത്ഥികൾ രക്തദാന ക്യാമ്പിന്റെ ഭാഗമായി ആദ്യമായി രക്തം നൽകി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എസ്.എ നാസർ, പ്രിൻസിപ്പാൾ എം.എസ് ബിജു, ഫസൽ ബാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.പി സഹീർ, ഇർഷാദ് ഖാൻ, കെ.സി ലുഖ്മാൻ, എം.സി അബ്ദുൽബാരി, ആൻസി ആനയാംകുന്ന്, ഫാത്തിമ ശഫ്ന എന്നിവർ പങ്കെടുത്തു.

രക്തദാന ക്യാമ്പിന് ഗവൺമെന്റ് ബീച്ച് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ മേരി തെരേസ, ഡോക്ടർമാരായ ഡോക്ടർ മുഹമ്മദ് ജസീൽ, ഡോക്ടർ അഞ്ജലി, കൗൺസിലർ അഞ്ചുഷ എം എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli