Trending

എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം.



ആനക്കാംപൊയിൽ ജി എൽ പി സ്കൂളിൽ കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ മുന്നോടിയായി ആനക്കാംപൊയിൽ അങ്ങാടിയിൽ സംഘടിപ്പിച്ച വിളംബര റാലി.

ആനക്കാംപൊയിൽ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന് ആനക്കാംപൊയിൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ തുടക്കമായി.

മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി
സ്നേഹാരാമം നിർമ്മിക്കൽ,
ഹരിതഗ്രഹം - ഉൽപന്ന നിർമ്മാണ പരിശീലനം, വയോജനങ്ങളോടൊപ്പമുള്ള സ്നേഹ സന്ദർശനം, തൊഴിലുറപ്പ് തൊഴിലാളികളുമായി സ്നേഹസംവാദം, സമദർശൻ, ഭാരതീയം ബോധവൽക്കരണം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ക്യാമ്പിൻ്റെ ഭാഗമായി എൻഎസ്എസ് ക്യാമ്പിൽ നടക്കും.

സഹവാസ ക്യാമ്പിന്റെ മുന്നോടിയായി ആനക്കാംപൊയിൽ അങ്ങാടിയിൽ എൻഎസ്എസ് വളണ്ടിയർമാർ വിളംബര റാലി നടത്തി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് മെമ്പർ മഞ്ജു ഷിബിൻ, സ്വാഗതസംഘം ചെയർമാൻ, ജോസ് ആനക്കാം പൊയിൽ, പ്രോഗ്രാം ഓഫീസർ സി.പി സഹിർ, ഒ ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, പി.കെ ജാസിറ, എ.ടി മുൻഷിറ, പി ദിലാര, മുഹമ്മദ് മിഷാൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli