Trending

തസ്ഫിയ ദഅവാ സമ്മേളനം ഇന്ന് (ശനിയാഴ്ച) കൊടിയത്തൂരിൽ.



കൊടിയത്തൂർ: ഫെബ്രുവരി 10, 11 തിയതികളിൽ മലപ്പുറത്ത് വെച്ചു നടക്കുന്ന യൂത്ത് കോൺഫറൻസിന്റെ ഭാഗമായി വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സമിതി നടത്തുന്ന തസ്‌ഫിയ ദഅവാ സമ്മേളനം ഇന്ന് (ശനി) വൈകുന്നേരം 7 മണി മുതൽ കൊടിയത്തൂർ അങ്ങാടിയിൽ വച്ച് നടക്കും.

ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ഔലിയാക്കളുടെ ആത്മാവുകളാണെന്ന പൗരോഹിത്യത്തിൻ്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കും. പണ സമ്പാദനത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നവരുടെ ന്യായവാദങ്ങൾ സമൂഹത്തിന് മുമ്പാകെ അനാവരണം ചെയ്യും.

ലളിതമായ വിവാഹമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്, സ്ത്രീധനത്തിനും വിവാഹ ആർഭാടങ്ങൾക്കും അവിടെ സ്ഥാനമില്ല. എന്നാൽ മുസ്ലിം സമൂഹത്തിൽ അടക്കം സ്ത്രീധനവുമായി ബന്ധപ്പെട്ട് ആത്മഹത്യകൾ വ്യാപകമാവുകയാണ്. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം നിർദ്ദേശിക്കപ്പെടും.

ലിബറൽ സംസ്കാരത്തിൻ്റെ അപകടങ്ങൾ കേരള സമൂഹത്തെ ബോധവത്കരിക്കും. 
പരിപാടിയിൽ ഡോ. മുബീൻ എം, ഫത്തിൻ മുഹമ്മദ് സി.പി, യാസർ മദനി പകര, ശാബിൻ മദനി പാലത്ത് എന്നിവർ സംസാരിക്കും.
Previous Post Next Post
Italian Trulli
Italian Trulli