Trending

ഇഷ്‌ഖ് മജ്‌ലിസ് ഇന്ന് വൈകീട്ട് ചെറുവാടിയിൽ.



ചെറുവാടി: എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ കമ്മിറ്റി 'മണ്ണിലലിയും മുമ്പ് മദീനയിലണയേണം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഇഷ്‌ഖ് മജ്‌ലിസ് ഇന്ന് മഗ്‌രിബിന് ശേഷം ചെറുവാടി ദാറുൽ ഹസനാത്തിൽ വച്ച് നടക്കും.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഇഷ്‌ഖ് പ്രഭാഷകൻ അൻവർ അലി ഹുദവി മജ്ലിസിന് നേതൃത്വം നൽകും. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. വിവിധ പണ്ഡിതന്മാരും പ്രവർത്തകരും പരിപാടിയിൽ സംഗമിക്കും.
Previous Post Next Post
Italian Trulli
Italian Trulli