Trending

രോഗികൾക്ക് ആശ്വാസമായി സ്നേഹസ്പർശം.



✍🏻എ.ആർ കൊടിയത്തൂർ.


രോഗിയായി കിടക്കുമ്പോഴായിരിക്കും ആരോഗ്യമുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. രോഗമെന്ന പരീക്ഷണത്തെ അഭിമുഖീകരിക്കുന്നവർ ഇന്ന് ധാരാളം ഉണ്ട്. ചിലർക്ക് ഇത് വല്ലാത്ത ഒരു അവസ്ഥയാണ്. ചിലർ രോഗത്തെ പുഞ്ചിരിയോടു കൂടിയാണ് നേരിടുന്നത്. ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ബന്ധുവിന്റെ വാക്കുകൾ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു.

ഞാൻ ഈ പരീക്ഷണത്തെ സന്തോഷത്തോടുകൂടി നേരിടുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.പലരും അങ്ങനെയാണ്.
അതുകൊണ്ടായിരിക്കാം പ്രവാചകൻ പഠിപ്പിച്ചത്: രോഗിയാകുന്നതിനു മുമ്പ്, ആരോഗ്യമുള്ള സമയത്ത് തന്നെ വേണ്ടതൊക്കെ ചെയ്യുക" ഇത്രയും പറഞ്ഞത് കൊടിയത്തൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സ്നേഹസ്പർശം പരിപാടി സമ്മാനിച്ച തലോടൽ മൂലമാണ്.

കൊടിയത്തൂരിലെയും പരിസരപ്രദേശങ്ങളിലെയും രോഗികളെല്ലാം ഒത്തുചേർന്ന് ഒരു ദിവസം സന്തോഷത്തോടുകൂടി ഒരുമിച്ചുകൂടി. പറഞ്ഞും പാടിയും അവർ വേദന മറന്നു. അവർക്കുവേണ്ടി പാടാനും പറയാനും ഒക്കെ ഒത്തിരി പേർ. മേജിക്ക് ഷോയും അവതരിപ്പിക്കപ്പെട്ടു.

പ്രദേശങ്ങളിലെ കലാകാരന്മാർ അവിടേക്ക് ഓടിയെത്തി. എല്ലാവർക്കും ഈ സംഗമം ആത്മനിർവൃതി നൽകി.
 കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പെയിൻ ആൻഡ് പാലിയേറ്റീവും കൊടിയത്തൂർ പെയിൻ ആന്റ് പാലിയേറ്റീവ് അസോസിയേഷനും കൈകോർത്തുകൊണ്ടാണ് ഇവിടുത്തെ രോഗി പരിചരണവും ആശ്വാസ പ്രവർത്തനങ്ങളും ജീവകാരുണ്യ സേവനങ്ങളും നടത്തുന്നത്.

ഈ സ്നേഹ സംഗമ വേദിയിൽ പങ്കെടുത്ത പ്രമുഖരായ ഒരാളുടെയും പേരുകൾ പ്രതിപാദിക്കുന്നില്ല. ഈ കൊച്ചു കുറിപ്പിൽ അത്രയും പേർ ഉൾക്കൊള്ളില്ല. ഈ സംഗമം വിജയിപ്പിക്കാൻ വേണ്ടി ഒരുപാട് പേർ അഹോരാത്രം പണിയെടുത്തിട്ടുണ്ട്.

രോഗം കൊണ്ട് ഒരാളും പ്രയാസപ്പെടരുത് എന്ന് സന്മനസ്സുള്ളവർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ മഹത്തായ പ്രവർത്തനങ്ങൾക്ക് ഉദാരമതികൾ അകമഴിഞ്ഞു സഹായിക്കുന്നുണ്ട്. ഈയൊരു കൂട്ടായ്മ എന്നെന്നും നിലനിൽക്കുമെന്ന് നമുക്ക് ആശിക്കാം.
Previous Post Next Post
Italian Trulli
Italian Trulli