Trending

സ്ത്രീധനം: കർശന ശിക്ഷ ഉറപ്പാക്കണം: വിസ്ഡം യൂത്ത്.



വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സംഘടിപ്പിച്ച "യൂത്ത് വോയിസ്" പരിപാടിയിൽ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ അൻഫസ് മുക്രം ഉദ്ഘാടനം ചെയ്യുന്നു.

കൊടിയത്തൂർ: സ്ത്രീധനതൻ്റെ പേരിൽ ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീധനവുമായി ബന്ധപ്പെടുന്ന കേസുകളിൽ കർശന ശിക്ഷ ഉറപ്പാക്കണമെന്ന് വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂത്ത് വോയ്സ് ആവശ്യപ്പെട്ടു.

വിസ്ഡം യൂത്ത് സംസ്ഥാന സമിതി 2024 ഫെബ്രുവരി 10,11 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോണ്ഫറൻസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറർ അൻഫസ് മുക്രം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് അസ്വീൽ സി.വി അദ്ധ്യക്ഷനായി.

ലളിതമായ വിവാഹമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്, സ്ത്രീധനത്തിനും വിവാഹ ആർഭാടങ്ങൾക്കും അവിടെ സ്ഥാനമില്ല. എന്നാൽ മുസ്ലിം സമൂഹത്തിൽ അടക്കം സ്ത്രീധനവുമായി ബന്ധപ്പെട്ട് ആത്മഹത്യകൾ വ്യാപകമാവുകയാണ്.

സ്വവർഗ്ഗാനുരാഗം മാന്യവത്‌കരിക്കാനുള്ള ചില ബോധപൂർവ്വ ഇടപെടലുകൾ ഉണ്ടാകുന്നതും, സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടും അതിൻ്റെ പേര് മാറി, രൂപം മാറി സാമൂഹിക ജീവിതത്തിലേക്ക് കടന്ന് വരുന്നതും, ആത്‍മഹത്യക്ക് പ്രായവും മറ്റും ഒരു പ്രശ്നമല്ലാതാകുന്നതും വളരെ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സംഗമത്തിൽ വിസ്ഡം യൂത്ത് കോഴിക്കോട് ജില്ലാ ജോയിൻ സെക്രട്ടറി മുഫീദ് നന്മണ്ട, വിസ്ഡം ജിസാൻ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ സെക്രട്ടറി ഷംസീർ സ്വലാഹി, അഷ്റഫ് അൽഹികമി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. വിസ്ഡം യൂത്ത് മണ്ഡലം ഭാരവാഹികളായ ഫാത്തിൻ മുഹമ്മദ് സി.പി, ഡോ മുബിൻ എം എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli