Trending

ലോക ഭിന്നശേഷി ദിനത്തിൽ കൊടിയത്തൂർ പരിവാർ ഭിന്നശേഷി കുട്ടികൾക്കൊപ്പം ഉല്ലാസയാത്ര.



കൊടിയത്തൂർ: ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിൽ സമൂഹത്തിൽ പ്രയാസങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് ഒരല്പം സന്തോഷവും സമാധാനവും പകരുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിവാർ കമ്മിറ്റി അവരുടെ കുട്ടികളെയുമൊത്ത് കോഴിക്കോട്ടേക്ക് ഉല്ലാസയാത്ര നടത്തി.


രാവിലെ എട്ടുമണിക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് സുഫിയാൻ ചെറുവാടി ഫ്ലാഗ് ഓഫ് ചെയ്ത തുടക്കം കുറിച്ച പരിപാടി ബേപ്പൂർ ബോട്ട് യാത്ര, ഹൈലൈറ്റ് മാൾ സന്ദർശനം പ്ലാനിറ്റോറിയം ബീച്ച് എന്നി വിടത്തെക്കായിരുന്നു യാത്ര.


യാത്രയോടനുബന്ധിച്ച് കോഴിക്കോട് പ്ലാനിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ സബ് ജഡ്ജി ഷൈജൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് 
 എം എ മെഹബൂബ് സംബന്ധിച്ചു.

ചടങ്ങിന് പരിവാർ നാഷണൽ കമ്മിറ്റിയംഗം പ്രൊഫസർ കെ കോയട്ടി, പരിവാർ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഡി കെ ബാബു, സെക്രട്ടറി അനുരുദ്ധൻ പ്ലാനിറ്റോറിയം ടെക്നിക്കൽ മാനേജർ ജയന്ത്, നിയാസ് ചോല എന്നിവർ സംസാരിച്ചു.

കൊടിയത്തൂർ പരിവാർ ഭാരവാഹികളായ അബ്ദുൽ അസീസ് കാരക്കുറ്റി ജാഫർ ടി.കെ മുഹമ്മദ് എൻ നാസർ മാസ്റ്റർ, ബഷീർ കണ്ടെങ്ങൽ, മുഹമ്മദ് ഗോതമ്പ് റോഡ്, കരീം എരഞ്ഞിമാവ്, ബാബു സി.ജെ, സെലീന ആയിഷ, ഹന്ന ടി.കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli