Trending

മുക്കം നഗരസഭ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകുന്നു.



മുക്കം: നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് നഗരസഭയില്‍ നേരിട്ട് വരാതെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് സംവിധാനം മുക്കം നഗരസഭയില്‍ നടപ്പാകുന്നു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ നഗരസഭയില്‍ വിന്യസിച്ചാണ് നഗരസഭയുടെ ഭരണസംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നത്. 2024 ജനുവരി 1 മുതലാണ് നഗരസഭയില്‍ പദ്ധതി നടപ്പിലാവുന്നത്.

ഇതിന്‍റെ ഭാഗമായി ഡാറ്റാ പോര്‍ട്ടിംഗ് പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ (ജനന, മരണ - വിവാഹ രജിസ്ട്രേഷന്‍, വസ്തുനികുതി, കെട്ടിട നിര്‍മാണ പെര്‍മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസന്‍സ് അപേക്ഷകള്‍, ബില്ലുകള്‍ മുതലായവ) 27.12.2023 (ബുധന്‍) മുതല്‍ അഞ്ചുദിവസത്തേക്ക് തടസ്സപ്പെടുന്നതാണ്.

പൊതുജനങ്ങള്‍ നഗരസഭയുമായി സഹകരിക്കണമെന്ന് ചെയര്‍മാന്‍ പി.ടി ബാബു അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli