Trending

വിസ്ഡം മദ്റസാ 'സർഗ്ഗ വസന്തം': കൊടിയത്തൂർ കോംപ്ലക്സ് ജേതാക്കൾ.



മുക്കം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ കീഴിലുള്ള വിസ്ഡം എജുക്കേഷൻ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മദ്റസാ ജില്ലാ 'സർഗ്ഗ വസന്തം' പരിപാടി മുക്കം ഗ്രീൻവാലി ക്യാമ്പസിൽ വെച്ച് നടന്നു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.ടി ബഷീർ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ സർഗാത്മക കഴിവുകളെ തട്ടിയുണർത്താനും, കണ്ടെത്താനും വേണ്ടി വിസ്ഡം എജുക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന "സർഗ്ഗ വസന്തം" പരിപാടി സംഘടിപ്പിച്ചത്. സർഗ്ഗ വസന്തം പരിപാടിയിൽ ഒന്നാം സ്ഥാനം കൊടിയത്തൂർ കോംപ്ലക്സിനും, രണ്ടാം സ്ഥാനം അത്തോളി കോംപ്ലക്സിനും, മൂന്നാം സ്ഥാനം കല്ലായി കോംപ്ലക്സിനും ലഭിച്ചു. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

വിസ്ഡം എജുക്കേഷൻ ബോർഡ് സംസ്ഥാന സെക്രട്ടറി റഷീദ് മാസ്റ്റർ കാരാപുരം മുഖ്യാതിഥിയായി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല ജോയിൻ സെക്രട്ടറി
ഐപി മൂസ പുത്തൂർ, ജംഷീർ പി.സി, അഷ്റഫ് കല്ലയി, ജംഷീർ എ.എം, സുഹൈൽ കല്ലായി, ബഷീർ ഫാറൂഖി എന്നിവർ സംസാരിച്ചു.

വി.കെ കബീർ, ഇംതിയാസ് തിരുവമ്പാടി, ഷബീർ കാരമൂല, സി.പി.സി റഷീദ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli