Trending

വാർഷിക പദ്ധതി രൂപീകരണം; കൊടിയത്തൂരിൽ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേർന്നു.



കൊടിയത്തൂർ: 2024 - 25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്‌ മുന്നോടിയായി കൊടിയത്തൂരിൽ വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം സംഘടിപ്പിച്ചു. പൊതു വിഭാഗം വികസന ഫണ്ട്‌, പട്ടികജാതി - പട്ടിക വർഗ്ഗ ഉപപദ്ധതി, റോഡ്‌ - റോഡിതര മെയിന്റനൻസ്‌ ഫണ്ട്‌ എന്നീ വിഭാഗങ്ങളിൽ 2023 - 24 വർഷത്തിലെ തുകക്കും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തി നൽകിയ തുകക്കും അനുസൃതമായാണ്‌ അടുത്ത വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നത്‌.

വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗത്തിൽ വെച്ച്‌ ആരോഗ്യം, പൊതുഭരണവും ധനകാര്യവും കൃഷി,മൃഗ സംരക്ഷണവും ക്ഷീര വികസനവും പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, സാമൂഹ്യ നീതി, ജെൻഡറും കുട്ടികളും പട്ടിക ജാതി വികസനം, പട്ടിക വർഗ്ഗ വികസനം, കുടിവെള്ളവും ശുചിത്വവും വിദ്യാഭ്യാസം പൊതുമരാമത്ത്‌, ജൈവ വൈവിധ്യ മാനേജ്‌മന്റ്‌ തുടങ്ങിയ 14 വർക്കിംഗ്‌ ഗ്രൂപ്പുകളും വെവ്വേറെ ചർച്ച ചെയ്ത്‌ കരട്‌ രൂപരേഖ തയ്യാറാക്കി.

വാർഡുകളിലെ ഗ്രാമസഭ യോഗങ്ങൾക്ക്‌ ശേഷം വികസന സെമിനാർ നടത്തി പദ്ധതികൾക്ക്‌ അന്തിമ രൂപം നൽകും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പദ്ധതി മുന്നൊരുക്ക പ്രവർത്തനങ്ങൾ നേരത്തെയാക്കാൻ നിർദേശമുള്ളതിനാലാണ്‌ 24-25 വർഷത്തെ പദ്ധതികൾക്ക്‌ ഇപ്പോൾ തന്നെ രൂപം നൽകുന്നത്‌.
വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ദിവ്യ ഷിബു ഉൽഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷഷരായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, മുൻ പ്രസിഡൻ്റ് വി ഷംലൂലത്ത്, ടി.കെ അബൂബക്കർ, സെക്രട്ടറി ടി ആബിദ തുടങ്ങിയവർ സംസാരിച്ചു. മെമ്പർമാരായ കരിം പഴങ്കൽ, മജീദ് റിഹ്‌ല, രതീഷ് കളക്കുടിക്കുന്നത്, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli