Trending

ജെ.സി.ഐ കാരശ്ശേരിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.



മുക്കം: ജെ.സി.ഐ കാരശ്ശേരിയുടെ 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജെ.സി റാഷിദ് യു (പ്രസിഡന്റ്), ബാവ ഒളകരാസ് (സെക്രട്ടറി), ബിബിൻ ലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മുക്കം മലയോരം ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ മേഖല 21 ന്റെ മുൻ പ്രസിഡണ്ട് ദീപേഷ് നായർ മുഖ്യാതിഥിയായും മേഖല പ്രസിഡന്റ് രാകേഷ് നായർ വിശിഷ്ടതിഥിയായും പങ്കെടുത്തു.

പത്തോളം പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി അംഗത്വം സ്വീകരിച്ചു. 2024 വർഷത്തേക്കുള്ള പദ്ധതികളുടെ പ്രഖ്യാപനവും നടന്നു.

പ്രസിഡന്റ് ജെ.സി ഷഹറാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല വൈസ് പ്രസിഡന്റ് ഗോകുൽ, ജെ.സി.ഐ കാരശ്ശേരി ചാർട്ടർ പ്രസിഡന്റ്‌ നിയാസ് കൈതക്കാടൻ, മുൻ പ്രസിഡന്റ്മാരായ ഡോ. അനസ്, ഡോ. റിയാസ്, സെക്രട്ടറി സിദ്ദീഖ്, പ്രോഗ്രാം ഡയറക്ടർ ആസാദ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli