Trending

സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നാളെ കൊടിയത്തൂരിൽ.



കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ 15ാം വാർഷികത്തിന്റെ ഭാഗമായി ഐവി ആയുർവേദ ചികിത്സാ കേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നാളെ രാവിലെ ഒൻപത് മണി മുതൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് നടക്കും.

ഡോ. വിവേക് എം.പി, ഡോ ദീപ്ന എൻ.പി, ഡോ. ഫാത്തിമ, ഡോ. ജസീല ഷിഫ്ന, ഡോ. മുൻഷിദ ഇർഫാന തുടങ്ങിയവർ നടുവേദന, കഴുത്ത് വേദന, മൂലവ്യാധികൾ, മുഖക്കുരു, തരാൻ, ത്വക്ക് രോഗങ്ങൾ, മുടി കൊഴിച്ചിൽ, സ്ത്രീ രോഗങ്ങൾ എന്നിങ്ങനെ വിവിധ രോഗങ്ങൾക്കുവേണ്ട പരിശോധന നടക്കും.
Previous Post Next Post
Italian Trulli
Italian Trulli