Trending

കീരൻതൊടിക കുടുംബ സംഗമം സമാപിച്ചു.



ചേന്ദമംഗല്ലൂർ: കോഴിക്കോട് , മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന കീരൻ തൊടിക കുടുംബാംഗങ്ങളുടെ എട്ടാമത് സംഗമം ചേന്ദമംഗല്ലൂരിൽ നടന്നു. സംഗമത്തിന്റെ ഭാഗമായി നേരത്തെ പ്രഫഷണൽ മീറ്റ്, വനിതാ സംഗമം, സ്പോർട്സ് മീറ്റ് എന്നിവ സംഘടിപ്പിച്ചിരുന്നു.


രണ്ട് മാസം നീണ്ടു നിന്ന പരിപാടികളുടെ സമാപനം കുറിച്ചു നടന്ന സംഗമം ചേന്ദമംഗല്ലൂർ ഒതയമംഗലം ഖാദി ഒ.പി അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. കുടുംബ സമിതി അമീർ കെ.ടി മോയി ഹാജി അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ.ടി അബ്ദുറഷീദ് ആമുഖ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച കുടുംബാംഗങ്ങൾക്കുള്ള അവാർഡുകൾ കൊടിയത്തൂർ മഹല്ല് ഖാദി എം.എ അബ്ദുസ്സലാം വിതരണം ചെയ്തു. ഡോ: കെ.ടി മുഹമ്മദലി, കെ.ടി ഹാഷിം, കെ.ടി മെഹബൂബ്, ഡോ: ടി.പി റാഷിദ്, ഡോ: കെ.ടി നിസാർ കണ്ണങ്കര, കെ.പി ആയിഷ എന്നിവർ ആശംസകളർപ്പിച്ചു.

കെ.ടി അബ്ദുറഷീദ് തയ്യാറാക്കിയ കുടുംബ ചരിത്ര ഡോകുമെന്റെറിയുടെ പ്രദർശനവും നടന്നു. തുടർന്ന് നടന്ന ഡോക്ടേഴ്സ് മീറ്റിൽ ഡോ: കെ.ടി സലീം, ഡോ. കെ സഫറുള്ള, ഡോ: ഷഹനാസ് അരീക്കോട്, ഡോ. കെ ഷഫീഫ്, ഡോ. കെ.ടി നസീബ, ഡോ: ബാസിം, ഡോ: മർ ജാൻ, ഡോ: കെ.ടി ഷിറിൻ ജഹാൻ, ഡോ: മസ് ന എന്നിവർ പങ്കെടുത്തു.

സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ടി.കെ അയിഷ അമൽ ബോധവൽകരണ ക്ലാസ്സ് നടത്തി. ഉച്ചക്ക് ശേഷം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. സംഘാടക സമിതി ജനറൽ കൺവീനർ കെ.ടി അബ്ദുറസാഖ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.ടി മുഹമ്മദ് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli