Trending

കൊടിയത്തൂരിന് ഇത് അഭിമാന നിമിഷം..



ഷമീം പി.സി എന്ന കൊടിയത്തൂർകാരനിലൂടെ നമുക്കൊരു അഭിമാന നിമിഷം കൂടി... കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഓൺലൈൻ ഗുരുവായി മാറിയിരിക്കുകയാണ് ഷമീം പിസി.

തന്റെ യൂട്യൂബ് ചാനൽ bulb and beaker.. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിലൂടെ അദ്ദേഹം സിൽവർ പ്ലേ ബട്ടൻ നേടിയിരിക്കുകയാണ്... ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്നവർക്കറിയാം ഇത്രയധികം സബ്സ്ക്രൈബ് നേടുക എന്നത് തികച്ചും കാഠിന്യമേറിയ ഒന്നുതന്നെയാണ്....

എംടെക് ബിരുദ ധാരിയായ ഇദ്ദേഹം ഇന്ന് അറിയപ്പെടുന്ന മോട്ടിവേഷണൽ ട്രെയിനർ കൂടിയാണ്... എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി കെമിസ്ട്രി, എൻജിനീയറിങ് വിദ്യാർഥികൾക്കായി ഇലക്ട്രോണിക്സ് ക്ലാസുകൾ നാലും അഞ്ചും ലക്ഷം വിദ്യാർഥികളാണ് ഷമീം പിസിയുടെ ഓരോ ക്ലാസും വീക്ഷിക്കുന്നത്....

അതിമനോഹരമായി ഏറ്റവും രസകരമായി അവതരിപ്പിക്കാനും കഴിയുന്ന ഒരു മാജിക്കൽ മൂവ്മെന്റ് തന്നെയാണ് ഓരോ ക്ലാസുകളും... ഇതുകൊണ്ടുതന്നെ ആവണം ചുരുങ്ങിയ കാലം കൊണ്ട് തന്നെ യൂട്യൂബ് അദ്ദേഹത്തെ ആദരിച്ചിരിക്കുന്നത്..

കഴിഞ്ഞ ദിവസം അമേരിക്കയിൽനിന്നും അദ്ദേഹത്തിലുള്ള യൂട്യൂബിൻ അംഗീകാരം ലഭിച്ചിരിക്കുന്നത്.
Previous Post Next Post
Italian Trulli
Italian Trulli