Trending

കൊന്നാലത്ത് കുടുംബ സംഗമം നാളെ.



കൊന്നാലത്ത് മാമുക്കുട്ടി - പാത്തോമ്മ ദമ്പതികളുടെ കോയക്കുട്ടി - ഇയ്യാത്തു വംശപരമ്പരയിൽപ്പെടുന്ന കൊന്നാലത്ത് കുടുംബത്തിന്റെ രണ്ടാമത് കുടുംബ സംഗമം 2023 ഡിസംബർ 25 ന് രാവിലെ 9 മണിക്ക് ചെറുവാടി - ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ചെറുവാടി പ്രദേശത്തെ പാരമ്പര്യ കർഷക കുടുംബമാണ് കൊന്നാലത്ത് കുടുംബം.
ചെറുവാടിയിലെ ഭൂമി
മുഴുവൻ ദേവസ്വത്തിന്റേയോ ബ്രഹ്മ
സ്വത്തിൻന്റേയോ നിലമ്പൂർ കോവിലകത്തിൻന്റേയോ കൊയപ്പത്തൊടി കുടുംബത്തിൻ്റേയോ മാത്രമാവുകയും എല്ലാവരും അവരുടെ പാട്ടക്കാരോ കുടിയാന്മാരായോ
ആയിജീവിക്കുന്ന കാലത്താണ് കൊന്നാലത്തുകാർ 46
കണ്ടങ്ങളിലധികം സ്വന്തം ജന്മത്തിലുള്ള ഭൂമിയിൽ കാർഷിക
സംസ്കാരത്തിലൂടെ ജീവിക്കുകയും സ്വന്തം ഭൂമിയായും പാട്ടയ ഭൂയിയായും ഇടവഴിക്കടവ് മുതൽ പന്നിക്കോട് കുപ്പാറക്കുന്നുകൾ വരെയുള്ള ഭൂപ്രദേശങ്ങൾ സ്വന്തവുമായിരുന്നുവെന്നും ഭൂആധാര ചരിത്രം പറയുന്നു.

1921 ലെ മലബാർ കലാപകാലത്ത് ബ്രിട്ടീഷ് പട്ടാളത്തോട്
ഏറ്റുമുട്ടിയ കലാപകാരികൾക്ക്
ആവിശ്യമായ സഹായം ചെയ്‌തതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം കൊന്നാലത്ത് തറവാട് അഗ്‌നിക്കിരയാക്കിയ ധീര
സ്വാതന്ത്ര്യന്റെ ചരിത്രത്തിൻറെ
അഭിമാനകരമായ പാരമ്പര്യമുള്ളവരാണ്
കൊന്നാലത്തുകാർ.

കുടുംബത്തിന്റെ കാരണവർ കെ.സി കുഞ്ഞോക്കു ഹാജി സംഗമം ഉദ്ഘാടനം ചെയ്യും. അബ്ദുല്ല കണ്ടാംപറമ്പ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. കർഷകർ, പ്രവാസികൾ, വിവിധ ജില്ലാ - സംസ്ഥാന കലാ - കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകൾ, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, LSS, USS, NMMS തുടങ്ങിയ ടാലന്റ് സേർച്ച് പരീക്ഷകളിൽ വിജയം നേടിയവർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

കൊന്നാലത്ത് കുടുംബസംഗമത്തോടനുബന്ധിച്ച് ഡിസംബർ : 22 ന് നടന്ന പന്നിക്കോട് ഫുട്ബോൾ ടർഫിൽ വെച്ച് ഫുട്ബോൾ മേള സംഘടിപ്പിച്ചു. കുടുംബസംഗമത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും.
Previous Post Next Post
Italian Trulli
Italian Trulli