Trending

ഇന്ന് അന്താരാഷ്ട്ര അറബി ഭാഷാ ദിനം.



✍🏻എ.ആർ കൊടിയത്തൂർ.


വളരെ വ്യക്തമായും വിശദീകരിച്ചും വാചാലതയോടെയും സംസാരിക്കപ്പെടുന്ന ഭാഷ -- അറബി എന്ന വാക്കിന്റെ നിർവചനം ഇങ്ങനെയാണ്. സെമിറ്റിക് കുടുംബത്തിലെ ഭാഷയാണ് ഇത്. മുസ്ലിംകളുടെ പുണ്യ ഭാഷ. അനേകം ദശലക്ഷം ജനങ്ങളുടെ സംസാരഭാഷ, കോടിക്കണക്കിന് ജനങ്ങളിൽ ഇന്നും ജീവിക്കുന്ന അന്താരാഷ്ട്ര ഭാഷ. ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച 6 ഭാഷകളിൽ ഒന്ന്. UNO അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ഡിസംബർ 18ന് ആചരിക്കുന്നു.

യുനെസ്കോ, ആഫ്രിക്കൻ യൂണിയൻ, ഫിഫ, റെഡ് ക്രോസ് തുടങ്ങിയവ അംഗീകരിച്ച ഭാഷ. അമേരിക്ക, കാനഡ, അർജന്റീന, ബ്രസീൽ, നെതർലാൻഡ്, ചിലി, ഫ്രാൻസ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ അറബി സംസാരിക്കുന്നവരുണ്ട്.

27 രാജ്യങ്ങളിൽ അറബി ഔദ്യോഗിക ഭാഷയാണ്.
സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച യമൻ സാമൂഹ്യ പ്രവർത്തക തവക്കുൽ കർമാന്റെ വിനിമയ ഭാഷയാണ് അറബി. 1988ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നജീബ് മഹഫൂസിന്‍റെ ഭാഷ.

മൈക്രോസോഫ്റ്റ്, ഉബുണ്ടു, ഗൂഗിൾ തുടങ്ങിയ ഐ ടി മേഖലകളിൽ അറബി ഭാഷയുടെ ഉയർച്ച ദൃതഗതിയിലാണ്. മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്ന ഏതൊരു കമ്പ്യൂട്ടർ പ്രോഗ്രാമും അതിന്റെ അറബി പതിപ്പോടെയാണ് പുറത്തിറങ്ങുന്നത്. ഉബുണ്ടുവിന്റേയും വിൻഡോസിന്റെയും ഏറ്റവും പുതിയ പതിപ്പിൽ വരെ അറബിക് സേവനങ്ങൾ ലഭ്യമാണ്.

ഗൂഗിൾ നൽകുന്ന അറബി ഭാഷാ സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. വിജ്ഞാന സാഗരമായ വിക്കിപീഡിയ, യൂട്യൂബ് -- ഇതിലെ അറബി പതിപ്പുകൾ വിസ്മയ ദൃശ്യങ്ങളാണ്. ഇന്റർനെറ്റിൽ അറബി ഭാഷ ഉയർന്ന പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. UNO ഉൾപ്പെട്ട അന്താരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക സൈറ്റിൽ അറബി പതിപ്പുണ്ട്.

ബ്രിട്ടനിലെ BBC, ചൈനയിലെ CCTV, അമേരിക്കയിലെ CNN, റഷ്യ ടുഡേ പോലുള്ള ഔദ്യോഗിക അറബി ചാനലുകളും സൈറ്റുകളും മിക്ക വികസിത രാജ്യങ്ങളിലും ഉണ്ട്. മറ്റു ഭാഷകൾക്കില്ലാത്ത ധാരാളം സവിശേഷതകൾ അറബി ഭാഷക്കുണ്ട്. 28 അക്ഷരങ്ങളുടെ ഉച്ചാരണം സ്ഥായിയാണ്. മാറ്റം ഉണ്ടാകില്ല.

നാവിൽ കെട്ടിക്കൊടുക്കുണ്ടാക്കുന്ന പദങ്ങൾ അറബിയിൽ ഇല്ല
 പദ പ്രയോഗങ്ങൾ കുറവാണ്. ചുരുങ്ങിയ പദങ്ങൾ കൊണ്ട് കൂടുതൽ ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നു. കേൾക്കാൻ ഇമ്പവും മാധുര്യവും ഉള്ള മറ്റൊരു ഭാഷ ലോകത്തില്ല. ധാരാളം പര്യായപദങ്ങളും നാനാർത്ഥങ്ങളും അറബി ഭാഷയിൽ ഉണ്ട്. വെള്ളം എന്ന പദത്തിന്റെ 170 പര്യായപദങ്ങൾ ഉണ്ട്.

ഭൂമുഖത്ത് മറ്റേതൊരു ഗ്രന്ഥത്തേക്കാളും ഏറെ പാരായണം ചെയ്യപ്പെടുന്ന പരിശുദ്ധ ഖുർആനിന്റെ ഭാഷയാണിത്. അറബി സാഹിത്യത്തിന്റെ വളർച്ചയെ ഏറ്റവും സ്വാധീനിച്ചത് ഖുർആനാണ്. ഖുർആനിന്റെ തണലിൽ വിവിധ വിജ്ഞാന ശാഖകൾ വളർന്നുവന്നു. ഖുർആൻ പാരായണത്തിന് ദൈവത്തിൽ നിന്ന് പ്രതിഫലം ഉണ്ട്.

അറബിയിൽ തന്നെ പാരായണം ചെയ്യണം എന്നു മാത്രം.
 പ്രവാചകൻ സംസാരിച്ച ഭാഷയാണിത്. ഈ വാക്കുകൾ കൊണ്ടാണ് അദ്ദേഹം ലോകത്തെ മാറ്റിമറിച്ചത്. മതത്തിന്റെ ഒരു ചിഹ്നമാണ് അറബി ഭാഷ. അറബി ഭാഷ പഠിക്കാത്ത ഒരാൾക്ക് നമസ്കരിക്കാൻ കഴിയില്ല. ബാങ്ക്,തക്ബീർ,തൽബിയത്ത്, അഭിവാദ്യം എല്ലാം അറബിയിൽ മാത്രം. ഈ ഭാഷ ഒരിക്കലും മരിക്കില്ലെന്ന് വിശുദ്ധ വേദഗ്രന്ഥമായ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. (ഇവിടെ അവസാനിക്കുന്നില്ല)
Previous Post Next Post
Italian Trulli
Italian Trulli