Trending

കലണ്ടർ പ്രകാശനം ചെയ്തു.




കൊടിയത്തൂർ: സമസ്തക്കും അതിന്റെ കീഴ്ഘടകങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയും അതിനെതിരിൽ വരുന്ന ഒളിഴമ്പുകളെ കൂടെ നിന്ന് ചെറുത്ത് തോൽപ്പിക്കാനും നമ്മൾ മുന്നിട്ടിറങ്ങണം അതാണ് സമസ്ത പ്രവർത്തകരുടെ ഇപ്പോയുള്ള ദൗത്യമെന്ന് സമസ്ത സെക്രട്ടറി ശൈഖുനാ ഉമർ ഫൈസി മുക്കം.


എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ 15ാം വാർഷികത്തിന്റെയും മജിലിസുന്നൂറിന്റെയും ഭാഗമായി പുറത്തിറക്കുന്ന കലണ്ടർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ പരിപാടികൾ നല്ല നിലയിൽ തന്നെ നടത്താൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. പരിപാടിയിൽ എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് ടി.കെ മുബഷിർ അധ്യക്ഷനായി. ഒ.എം അഹമദ് കുട്ടി മൗലവി, എം.എം ആബിദ്, കെ നാസിൽ, കെ ഷാമിൽ, കെ.കെ, ഇബ്രാഹീം അസ്‌ലമി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli