Trending

സാഹിത്യകാരൻ പി സുരേന്ദ്രൻ ഫേസ് ക്യാമ്പസിൽ.



കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ ഫേസ് കാമ്പസിൽ ഒരാഴ്ചയോളം നീണ്ടു നിന്ന കലോത്സവം ആർട്ടിവോക്സിന് പ്രൗഢ സമാപനം. വിദ്യാർത്ഥികളുടെ വിവിധ കലാ സൃഷ്ടികളാൽ സർഗ വസന്തോത്സവമായി ആർട്ടിവോക്‌സ് മാറി. കലോത്സവം വഖഫ് ട്രിബ്യുണൽ ‌ ജഡ്ജ് ജസ്‌റ്റിസ് ടി.കെ ഹസൻ ഉദ്ഘാടനം നിർവഹിച്ചു.

ഫേസ്‌ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ഇ യാക്കൂബ് ഫൈസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫസലുറഹ്മാൻ, കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അഡ്വ. സുഫിയാൻ, മാപ്പിള പാട്ട് രചയിതാവ് ടി.പി അബ്ദുല്ല ചെറുവാടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

"അനന്തതയെ ആഘോഷിക്കുന്നു" എന്ന പ്രമേയത്തിൽ പുതുമയാർന്ന സ്റ്റേജ് മത്സരങ്ങളും സ്റ്റേജ് ഇതര മത്സരങ്ങളും കൊണ്ട് സമ്പന്നമായ കലോത്സവം വിദ്യാർത്ഥികൾ പുത്തൻ ഉണർവേകി. ശക്തമായ മത്സരങ്ങൾകൊടുവിൽ ഫെസ്റ്റിനു സമാപനം കുറിച്ചപ്പോൾ ആൺകുട്ടികളിൽ ടീം ബ്രൈറ്റ് എക്സും പെൺകുട്ടികളിൽ ടീം ഫൈറ്റ് എക്‌സും ചാമ്പ്യന്മാരായി.

ആൺകുട്ടികളിൽ ഐക്കൺ ഓഫ് ദി ഫെസ്റ്റായി മിദ്ലാജും
കലാ പ്രതിഭയായി അബ്റാർ ഷുക്കൂറും സർഗ്ഗ പ്രതിഭയായി ഹനീൻ ഇഖ്ബാലും തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടികളിൽ ഐക്കൺ ഓഫ് ദി ഫെസ്റ്റായി ഫാത്തിമ നജയും കലാപ്രതിഭയായി ലിയ റഹ്മത്ത് മെഹറൂഫും സർഗ്ഗ പ്രതിഭയായി ഹാദിയ ബിൻത് ഫാസിലും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ.കോയ കാപ്പാട് ചടങ്ങിൽ മുഖ്യാതിഥിയായി.

എ.ആർ കൊടിയത്തൂർ, ഫേസ് ക്യാമ്പസ്സ് വൈസ് പ്രിൻസിപ്പൽ അമീർ അലി നൂറാനി എന്നിവർ പ്രസംഗിച്ചു. തസ്നീം മുഹമ്മദ്, റഊഫ് സുറൈജി, മൻസൂർ അലി, ഇർഷാദ് സിദ്ദീഖി, ആഷിഫ് ഹാറൂനി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli