Trending

സ്നേഹ സന്ദർശനം നടത്തി.



പി ടി എം ഹയർസെക്കൻഡറി സ്കൂളിലെ Scout and Guides വിദ്യാർത്ഥികൾ അഗതിമന്ദിരത്തിലെ അന്തേവാസികളോടൊപ്പം.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗതി മന്ദിരം സന്ദർശിച്ചു. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ന് കീഴിൽ കിഴുപറമ്പ് പ്രവർത്തിക്കുന്ന കാഴ്ചയില്ലാത്ത അൻപതോളം അഗതികൾ താമസിക്കുന്ന കേന്ദ്രമാണ് അംഗങ്ങൾ സന്ദർശിച്ചത്.

പാട്ടുപാടിയും മറ്റ് കലാപരിപാടികൾ അവതരിപ്പിച്ചും അവർ അംഗങ്ങളെ വരവേറ്റു. വർഷത്തിൽ ഒരിക്കൽ നടത്താറുള്ള സ്നേഹ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അംഗങ്ങൾ സന്ദർശനം നടത്തിയത്.

അഗതികൾക്കായുള്ള സ്നേഹസമ്മാനവും അംഗങ്ങൾ കൈമാറി. യൂണിറ്റ് ലീഡർമാരായ ശിഫാൻ, റാശിദ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli