Trending

എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ 15ാം വാർഷികം; സംഘാടക സമിതി രൂപീകരിച്ചു.




കൊടിയത്തൂർ: അടുത്ത വർഷം ജനുവരി 20, 21 (ശനി, ഞായർ) ദിവസങ്ങളിൽ നടക്കുന്ന എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ 15ാം വാർഷികതോടനുബന്ധിച്ച്പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. 'സത്യം സ്വത്വം സമർപ്പണം' എന്ന പേരിൽ മർഹൂം എൻ അബ്ദുള്ള മുസ്‌ലിയാർ നഗറിലാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ സയ്യിദരും പണ്ഡിതന്മാരും പ്രഭാഷകരും പങ്കെടുക്കും.


സംഘാടക സമിതി രൂപീകരണ യോഗം കൊടിയത്തൂർ നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ സ്വദർ മുഅല്ലിം അനീസ് ഫൈസി കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് ടി.കെ മുബഷിർ അധ്യക്ഷനായി. എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് കെ അബ്ദുൽ കരീം, സെക്രട്ടറി എം.എം ആബിദ്, മദ്റസ സെക്രട്ടറി കെ ഹുസൈൻ മാസ്റ്റർ, ടി.എൻ ഇമ്പിച്ചി കോയ, കെ.കെ ഹാദിൽ, കെ ഷാമിൽ, സി.കെ നിസാം, യു നാദിം എന്നിവർ സംസാരിച്ചു.



സംഘാടക സമിതി അംഗങ്ങളായി മാവൂർ മുഹമ്മദ്‌ മൗലവി, അബ്ദുൽ കരീം കെ, ഹുസൈൻ മാസ്റ്റർ, ഇമ്പിച്ചിക്കോയ ടി.എൻ, അനീസ് ഫൈസി കിഴിശ്ശേരി, ഒ.എം അഹ്മദ് കുട്ടി മൗലവി, ഇ സലാം സാഹിബ്‌, ഇ ജബ്ബാർ സാഹിബ്‌ (ഉപദേശക സമിതി അംഗങ്ങൾ), എം.എം ആബിദ് (ചെയർമാൻ), കെ നാസിൽ (കൺവീനർ), കെ.കെ ഹാദിൽ (ട്രഷറർ), ടി.കെ മുബഷിർ, ഷാമിൽ കെ, സി.കെ നിസാം (വൈസ് ചെയർമാന്മാർ), അഹ്ദൽ യു, ഇബ്രാഹീം അസ്‌ലമി, യു നാദിം (ജോയിൻ കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

വാർഷികാത്തൊടാനുബന്ധിച്ച് വിവിധ പരിപാടികൾ വരും ദിവസങ്ങളിൽ നടക്കും. എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ സെക്രട്ടറി ഇബ്രാഹീം അസ്‌ലമി സ്വാഗതവും സംഘാടക സമിതി കൺവീനർ കെ നാസിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli