Trending

കൊടിയത്തൂരിന് അഭിമാനമായി വിദ്യാർത്ഥി നായകർ.



കൊടിയുത്തൂർ: 2023 - 24 വർഷത്തെ കോളേജ് യൂണിയൻ ഇലക്ഷനിൽ വിജയിച്ച കൊടിയത്തൂർ പഞ്ചായത്ത് ത്തിലെ വിദ്യാർത്ഥി നായകർക്ക് എം.എസ്.എഫ് കൊടിയത്തൂർ പഞ്ചയത്ത് കമ്മറ്റി ആദരിച്ചു.


സുല്ലമുസ്സലാം സയൻസ് കോളേജ് ചെയർമാൻ യാസീൻ കെ.സി, എം.എ.എം.ഒ കോളേജ് മണാശ്ശേരി ജനറൽ സെക്രട്ടറി ദിൽഷാൻ കാരക്കുറ്റി, ക്ലാസ് റെപ്രെസെന്റ്മാരായ സഹവ സി, ഹംദാൻ ഈ എന്നിവരെ ആദരിച്ചു.


മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.




പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഷാബുസ് അഹമ്മദ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.പി ഷാജു റഹ്മാൻ സാഹിബ്‌, മണ്ഡലം വൈസ് പ്രസിഡണ്ട് ഷബീൽ കൊടിയത്തൂർ, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുബഷിർ പി.സി, ഭാരവാഹികളായ അനു അൻഫാൽ, ഹംദാൻ കൊടിയത്തൂർ, മിഷാൽ, ഫർഹാൻ കെ, ഫർഹാൻ സത്തർ, നിഹാൽ, അജ്മൽ സാഹിക്ക് എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli